Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശമ്പളവിതരണം: സർക്കാറിനോട് 65 കോടി സഹായം തേടി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ജൂണിലെ ശമ്പളവിതരണത്തിനായി സർക്കാറിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ സർക്കാർ സഹായം അനിവാര്യമാണെന്നാണ് മാനേജ്മെന്റ് നിലപാട്. ശുചീകരണ തൊഴിലാളികളടക്കം കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മേയിലെ ശമ്പളം ഇനിയും നൽകിയിട്ടില്ല.
ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തണം. മെക്കാനിക്കൽ വിഭാഗത്തിലുള്ളവർക്കുള്ള മേയിലെ ശമ്പളവിതരണം ശനിയാഴ്ച പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനിടെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 10 കോടി രൂപ വായ്പയെടുക്കാനും ശ്രമിക്കുന്നുണ്ട്.
Next Story

