കെ.എസ്.ആർ.ടി.സിയിൽ നാളെ ശമ്പള വിതരണം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഗസ്റ്റിലെ ശമ്പളം വ്യാഴാഴ്ച വിതരണം ചെയ്യും. ശമ്പള ആവശ്യത്തിനായി സർക്കാർ 80 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചു.
ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായമാണ് ലഭ്യമാക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2500 ബസ് മാത്രമാണ് നിരത്തിലുള്ളത്. ഇതിൽ നിന്നുള്ള വരുമാനം ശമ്പളവിതരണത്തിന് തികയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം മുടങ്ങി. ദീർഘദൂര ബസുകൾക്ക് ക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പ് കാരണം നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

