മൂന്ന് ദിവസത്തിനകം ശമ്പളവിതരണം പൂർത്തിയാക്കും; ട്രഷറി നിയന്ത്രണമേർപ്പെടുത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്ര സർക്കാർ വലിയ വെട്ടിക്കുറയ്ക്കൽ നടത്തിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രഷറിയിൽ നിയന്ത്രണമുള്ളതിനാൽ ഒരു ദിവസം 50,000 രൂപ വരെ മാത്രമേ പിൻവലിക്കാനാകൂ. പെൻഷനും ഇത് ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് തരാനുള്ള പണം മുഴുവൻ തടഞ്ഞ് വെച്ചിട്ട് ബി.ജെ.പി ന്യായം പറയുകയാണ്. 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. കോടതിയിൽ പോയതിന്റെ പേരിൽ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതിൽ എന്താണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നയമെന്ന് മന്ത്രി ചോദിച്ചു.
ജീവനക്കാരുടെ നിരാഹാര സമരത്തിന് എതിരെ ധനമന്ത്രി പ്രതികരിച്ചു. രാജ്ഭവന് മുന്നിലാണ് അവർ സമരം നടത്തേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

