Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്​: പുതിയ...

സാലറി ചലഞ്ച്​: പുതിയ ഉത്തരവ്​ പുറത്തിറക്കും - തോമസ്​ ​െഎസക്​

text_fields
bookmark_border
സാലറി ചലഞ്ച്​: പുതിയ ഉത്തരവ്​ പുറത്തിറക്കും  - തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: സുപ്രീം കോടതി വിധിയു​െട പശ്​​ചാത്തലത്തിൽ സാലറി ചലഞ്ചിൽ സർക്കാർ പുതിയ ഉത്തരവ്​ ഇന്ന്​ തന്നെ പുറത്തിറക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. സമ്മതപത്രം ഉള്ളവരിൽ നിന്ന്​ മാത്രമേ ഇൗ മാസം തുക ഇൗടാക്കൂ. ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധി തിരിച്ചടിയാണ്​. കോടതി വിധിയെ മാനിക്കുന്നു. സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞാൽ പിന്നെ അതിലപ്പുറം ഇല്ല. എന്തു​െകാണ്ട്​ ഇങ്ങനെ ഒരു വിധിയെന്ന്​ അറിയ​െല്ലന്നും തോമസ്​ ​െഎസക്​ പറഞ്ഞു. ​

​ഇതുവരെ 1874 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ വന്നിട്ടുണ്ട്​. 454 കോടി രൂപ പണമായിട്ട​ും 1200 കോടി രൂപ സ്​ഥലവും മറ്റ്​ സഹായങ്ങളുമായി ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഒാൺലൈൻ വഴിയാണ്​ പണമിടപാടുകളും കൈകാര്യവും നടക്കുന്നത്​. അതിനാൽ തന്നെ എല്ലാ നടപടികളും സുതാര്യമാണെന്നും ധനമന്ത്രി വ്യക്​തമാക്കി.

സാ​ല​റി ച​ല​ഞ്ചി​ല്‍ ശ​മ്പ​ളം ന​ല്‍കാ​ന്‍ ത​യാ​റ​ല്ലാ​ത്ത​വ​ര്‍ വി​സ​മ്മ​ത​പ​ത്രം ന​ല്‍കേ​ണ്ടെ​ന്ന ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ അ​പ്പീ​ല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

പ്രളയ ദുരിതാശ്വാസത്തിന് ജീവനക്കാർ നൽകുന്ന പണം അതിന് തന്നെ ചെലവഴിക്കുമെന്ന് സർക്കാറിന് എങ്ങനെ ഉറപ്പ് നൽകാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. പണം നൽകുന്നതിന് സമ്മതപത്രം മാത്രം മതിയെന്നും വി​സ​മ്മ​ത​പ​ത്രം വേണമെന്ന് നിങ്ങൾ എന്തിന് വാശിപിടിക്കുന്നുവെന്നും കോടതി ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newsmalayalam newsNew orderSalary challengeflood fund
News Summary - Salary Challenge; New Order Placed - Kerala News
Next Story