സാലറി ചലഞ്ച്: വിസമ്മതിച്ചവരുടെ പട്ടിക പുറത്ത്; പൊലീസിൽ പ്രതിഷേധം
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത പൊലീസുകാരുടെ പേര് വിവരം പുറത്ത് വിട്ടു. സിറ്റി പരിധിയിലുള്ള 2300 പൊലീസുകാരിൽ ഒരു മാസ ശമ്പളം നൽകാൻ കഴിയില്ലെന്ന് അറിയിച്ച 573 പേരുടെ വിവരങ്ങളാണ് സിറ്റി പൊലീസ് കമീഷണറുടെ ഒാഫിസ് പുറത്തുവിട്ടത്. വിവരങ്ങൾ പരസ്യപ്പെടുത്തിയതിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തമായി.
നിര്‍ബന്ധപൂര്‍വം ശമ്പളം ആവശ്യപ്പെടാന്‍ പാടില്ല എന്ന നിര്‍ദേശം നിലനില്‍ക്കെ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
അതേസമയം വിസമ്മത പത്രം കൊടുത്തവരുടെ ശമ്പളം റദ്ദാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് അധികൃതർ വിശദീകരിച്ചു. പട്ടിക അതത് സ്റ്റേഷനിലേക്ക് അയച്ച് ആരെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടിയെന്ന് അവർ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് മുമ്പ് വിട്ടുപോയവരുടെ പേര് ചേർക്കാൻ അവസരം നൽകി കൂടിയാണ് പട്ടിക അയച്ചത്. തിങ്കാളാഴ്ച ശമ്പള ബില്‍ കൊടുക്കണമെന്നിരിക്കെ ഇത്തരം തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ഓഖി സമയത്ത് ശമ്പള വിഹിതം നല്‍കാന്‍ സമ്മതം അറിയിക്കാതിരുന്ന 33 പേരുടെ വേതനം ക്ലറിക്കൽ പിഴവുകൊണ്ട് റദ്ദായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് നടപടി. ഒടുവിൽ ബില്‍ സെക്ഷനില്‍ ഇരുന്ന നാല് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്ന് തുക പിടിക്കുകയാണുണ്ടായതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
