സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞ പഞ്ചാ. സെക്രട്ടറിക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: സാലറി ചാലഞ്ചിനോട് ‘നോ’പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ. ശനിയാഴ്ച സർവിസിൽനിന്ന് വിരമിക്കുന്ന അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം. പങ്കജത്തെയാണ് സസ്പെൻഡ് ചെയ്തത്. പ്രളയദുരിതാശ്വാസത്തിൽ വില്ലേജ് ഓഫിസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും മറ്റ് വകുപ്പുകളിലെ ജീവനക്കാരോടൊപ്പം യോജിച്ച് പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ട സമയത്ത് സെക്രട്ടറി അത് ചെയ്തിെല്ലന്നുമാണ് സസ്പെൻഷന് കാരണമായി പറയുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാൻ സംവിധാനമുള്ളപ്പോൾ സെക്രട്ടറിയുടെ പേരിൽ അക്കൗണ്ട് ദുരിതാശ്വാസ ക്യാമ്പിൽ പ്രദർശിപ്പിച്ചുവെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ ഒരു മാസത്തെ ശമ്പളം നൽകണമെന്ന ആവശ്യത്തിനോട് ഇവർ വിസമ്മതിച്ചതാണ് സസ്പെൻഷന് പ്രേരകമെന്ന് പറയപ്പെടുന്നു. കോട്ടയം സ്വദേശിയായ ജീവനക്കാരിയെ ഭരണാനുകൂല സംഘടന നേതാക്കൾ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നത്രെ. 2015-16ൽ പദ്ധതി വിഹിത വിനിയോഗത്തിൽ പിറകിലേക്ക് പോയ അടാട്ട് പഞ്ചായത്തിെന തദ്ദേശമന്ത്രി കെ.ടി. ജലീൽ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
