സാലറി ചലഞ്ച്: വിസമ്മതം പൊലീസുകാർ നേരിട്ട് എത്തിക്കണമെന്ന് ജില്ല മേധാവി
text_fieldsഇടുക്കി: ഒരുമാസത്തെ ശമ്പളം സർക്കാർ ജീവനക്കാർ പ്രളയ ദുരിതാശ്വാസത്തിലേക്ക് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാൻ വയർലസിൽ ‘പ്രത്യക്ഷപ്പെട്ട്’ ജില്ല പൊലീസ് മേധാവി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താൽപര്യമില്ലാത്ത പൊലീസുകാർ വിസമ്മത പത്രം നേരിെട്ടത്തി തനിക്ക് നൽകണമെന്നാണ് വെള്ളിയാഴ്ച ജില്ല പൊലീസ് മേധാവി വേണുഗോപാൽ നിർദേശിച്ചത്.
അതത് ഒാഫിസ് ചാർജ് മുഖേന ഇതുസംബന്ധിച്ച പ്രസ്താവന ഡി.ഡി.ഒക്ക് നൽകുന്ന നിർദേശം മാറ്റിമറിച്ച് നേരിെട്ടത്തിക്കണമെന്ന എസ്.പിയുടെ നിലപാട് ജീവനക്കാരെ സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാെണന്നാണ് സൂചന.
ജില്ലയിലെ മുഴുവൻ സ്റ്റേഷനിലും വെള്ളിയാഴ്ച രാവിലെ 10.24ഒാടെയാണ് അടിയന്തര സാഹചര്യത്തിലെന്ന പോലെ എസ്.പിയുടെ വയർലസിൽനിന്ന് സന്ദേശം എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ സ്ഥലംമാറ്റമെന്ന സൂചന നൽകി ഭരണപക്ഷ യൂനിയനുകൾ രംഗത്തിറങ്ങിക്കഴിഞ്ഞെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
