സാലറി ചലഞ്ച്: സർക്കാർ ഹരജി തിങ്കളാഴ്ച കേൾക്കും
text_fieldsന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ ശമ്പളം നല്കാന് തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹൈകോടതി വിധി സാലറി ചലഞ്ചിനെ ബാധിക്കുമെന്നും അതിനാല്‍, ദീപാവലി അവധിക്കുമുമ്പ് ഹരജി പരിഗണിക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
ജീവനക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ച് ഇഷ്ടമുള്ള സംഭാവന നല്‍കാമെന്ന് വിധിച്ച ഹൈകോടതി നല്കാത്തവര് വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന റദ്ദാക്കിയിരുന്നു. സുപ്രീംകോടതി പ്രളയത്തിനു പണംനല്‍കാന്‍ ജീവനക്കാരോട് അഭ്യർഥിച്ച് ഇറക്കിയ ഉത്തരവിന് സമാനമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് സര്‍ക്കാര്‍ നല്കിയ ഹരജി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
