ശമ്പളം പിടിച്ചുവെക്കൽ; ഒാർഡിനൻസ് നിയമപരമെന്ന് ഹൈകോടതി
text_fieldsെകാച്ചി: അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവിഹിതം പിടിച്ചുവെക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന ഓർഡിനൻസിന് ഹൈകോടതിയുടെ സ്റ്റേയില്ല. കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി (സ്പെഷൽ പ്രൊവിഷൻസ്) ഓർഡിനൻസ് 2020 റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ, എൻ.ജി.ഒ സംഘ് തുടങ്ങിയ പ്രതിപക്ഷ സംഘടനകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് സ്റ്റേ ആവശ്യം നിരസിച്ചത്.
ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാറിന് അധികാരമുണ്ടെന്നും തിരിച്ചുനൽകാമെന്ന ഉറപ്പിൽ തൽക്കാലം പിടിച്ചുവെക്കുെന്നന്നല്ലാതെ ശമ്പളം പിടിച്ചെടുക്കാനുള്ളതല്ല ഓർഡിനൻസെന്നും വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. ഹരജികൾ കൂടുതൽ വാദത്തിന് ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റി.
ഓർഡിനൻസും ഇതേതുടർന്നുണ്ടായ വിജ്ഞാപനവും ഭരണഘടനവിരുദ്ധമാെണന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സംസ്ഥാനം രൂപംകൊണ്ട ശേഷമുള്ള അസാധാരണ സാഹചര്യം മറികടക്കാൻ അസാധാരണ നടപടി ആവശ്യമാണെന്നായിരുന്നു അഡ്വക്കറ്റ് ജനറലിെൻറ വാദം. വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ മടക്കിനൽകുമെന്ന ഉറപ്പിൽ ശമ്പളം നിയമപരമായി പിടിച്ചുവെക്കുകയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതിയും വിലയിരുത്തി. ദുരന്തങ്ങളും ആരോഗ്യപരമായ അടിയന്തരാവസ്ഥയും ഉള്ളപ്പോഴാണ് ഈ ഓർഡിനൻസ് ബാധകമാവുക. പണം തിരിച്ചുനൽകുന്നത് സംബന്ധിച്ച് ആറ് മാസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാനുസൃതമായി തയാറാക്കിയതാണ് ഓർഡിനൻസ്. ഓർഡിനൻസ് െകാണ്ടുവരാനുള്ള നിയമ നിർമാണസഭയുടെ അധികാരം ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ആറുദിവസത്തെ ശമ്പളം അഞ്ചുമാസം വീതം പിടിച്ചുവെക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവും നഴ്സുമാരടക്കം ആരോഗ്യപ്രവർത്തകരെ വിജ്ഞാപന പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. സർക്കാർ ജീവനക്കാരിൽനിന്ന് പിടിക്കുന്ന തുക കോവിഡ് ഭീഷണിയെത്തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യാനാണ് ഉപയോഗിക്കുകയെന്ന സർക്കാർ വാദം കോടതി രേഖപ്പെടുത്തി. തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
ശമ്പളം പിടിക്കാൻ ഏപ്രിൽ 23ന് സർക്കാർ ഇറക്കിയ ഉത്തരവിന് നിയമപരമായ പിൻബലമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.