Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഉത്തരവ്​...

‘ഉത്തരവ്​ നടപ്പാക്കില്ലെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പ്​ സെക്രട്ടറി അടക്കമുള്ളവർ ശമ്പളം വാങ്ങരുത്’; അധ്യാപകരുടെ ശമ്പള കുടിശ്ശികയിൽ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശ്ശിക കൊടുത്തു തീർക്കണമെന്ന ഉത്തരവ്​ ജനുവരി നാലിനകം നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ്​ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കണ്ണൂർ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവർ ശമ്പളം വാങ്ങരുതെന്നും ഹൈകോടതി ഉത്തരവ്​.

അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവ്​ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കടമ്പൂർ സ്കൂൾ മാനേജർ പി. മുരളീധരൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ്​ ഉത്തരവ്​.

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2016 മുതൽ നിയമിതരായ 128 അധ്യാപകരുടെ നിയമനങ്ങൾ രണ്ട്​ മാസത്തിനകം അംഗീകരിച്ച് മുഴുവൻ ശമ്പള കുടിശ്ശികയും നൽകാൻ കഴിഞ്ഞ ഫെബ്രുവരി 23ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവ്​ നടപ്പാക്കാൻ ആഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടു. എന്നാൽ, ഈ ഉത്തരവ്​ നടപ്പാക്കിയില്ല. തുടർന്നാണ് സ്കൂൾ മാനേജർ കോടതിയലക്ഷ്യ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers SalaryHigh Court
News Summary - Salary arrears of teachers: If the order is not implemented, the Secretary of Public Education Department should not receive salary - High Court
Next Story