Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ കാലത്തും സലാം...

കോവിഡ്​ കാലത്തും സലാം കൊടിയത്തൂർ തിരക്കിലാണ് 

text_fields
bookmark_border
കോവിഡ്​ കാലത്തും സലാം കൊടിയത്തൂർ തിരക്കിലാണ് 
cancel

കൊ​ടി​യ​ത്തൂ​ർ (കോഴിക്കോട്): ലോ​ക്ഡൗ​ൺ കാ​ല​ത്ത് മ​ന​സ്സി​ൽ ഉ​ദി​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക്​ വ​ർ​ണ​ങ്ങ​ളും ഭാ​വ​ങ്ങ​ളും ന​ൽ​കി ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ലാം കൊ​ടി​യ​ത്തൂ​ർ എ​ന്ന ഹോം ​സി​നി​മ സം​വി​ധാ​യ​ക​ൻ. 

കോ​വി​ഡ് 19 സ​ന്ദേ​ശ​മാ​യ നാ​ല് ഹ്ര​സ്വ സി​നി​മ​ക​ളാ​ണ് ഇ​തി​നോ​ട​കം ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. സോ​ഷ്യ​ൽ വൈ​റ​സ്, അ​ടി​പൊ​ളി പൊ​ലീ​സ്, കോ​യാ​​െൻറ ടെ​ൻ​ഷ​ൻ, വി​ത്തും കൈ​ക്കോ​ട്ടും എ​ന്നീ നാ​ലു ഹ്ര​സ്വ സി​നി​മ​ക​ളി​ലും മു​ഖ്യ​വേ​ഷം ചെ​യ്തി​രി​ക്കു​ന്ന​ത് സ​ഹോ​ദ​ര​നാ​യ സി​ദ്ദീ​ഖ് കൊ​ടി​യ​ത്തൂ​രാ​ണ്.

ലോ​ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടി​​െൻറ സ​മീ​പ്പ​ത്തും വ​യ​ലി​ലു​മാ​യാ​ണ് സ​ലാം ഈ ​സ​ന്ദേ​ശ സി​നി​മ​ക​ൾ നി​ർ​മി​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ കാ​മ​റ​മാ​ന്മാ​രെ​യും, വി​ഡി​യോ എ​ഡി​റ്റ​ർ​മാ​രെ​യും ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ സ്വ​ന്തം മൊ​ബൈ​ൽ കാ​മ​റ​യി​ലൂ​ടെ പി​ടി​ച്ച ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം എ​ഡി​റ്റ് ചെ​യ്താ​ണ് ത​യാ​റാ​ക്കി​യ​ത്.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളേ​ക്കാ​ൾ കൊ​റോ​ണ കാ​ല​യ​ള​വി​ലാ​ണ് ജീ​വി​ത​ത്തി​ൽ കൂ​ടൂ​ത​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് സ​ലാം പ​റ​യു​ന്നു. വ​ണ്ടൂ​ർ എ​റി​യാ​ട് എ.​യു.​പി സ​കൂ​ൾ അ​ധ്യാ​പ​ക​നാ​യ സ​ലാം നേ​ര​ത്തേ ത​ന്നെ 18 ഹോം ​സി​നി​മ​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssalam kodiyathur
News Summary - salam kodiyathur busy in lockdown time
Next Story