Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവ് സക്കീർ...

സി.പി.എം നേതാവ് സക്കീർ ഹുസൈൻ കീഴടങ്ങി

text_fields
bookmark_border
സി.പി.എം നേതാവ് സക്കീർ ഹുസൈൻ കീഴടങ്ങി
cancel
camera_alt?????? ?????? ?????? ?????? ?????? ??????? ????????????? ?????? ????????

കൊച്ചി: സി.പി.എം മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കീഴടങ്ങി. രാവിലെ എട്ടുമണിയോടെ കൊച്ചി പൊലീസ്​ കമ്മീഷണർ ഒാഫീസിലെത്തിയാണ്​ കീഴടങ്ങിയത്​. മാധ്യമങ്ങളെ വെട്ടിച്ച്​ കാർ പാർക്കിങ്ങ്​ ഏരിയയിലൂടെ​ രഹസ്യമായാണ്​ ഒാഫീസിനകത്ത്​ കടന്നത്​.  കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിങ്കളാഴ്​ച ഹൈകോടതിയെ സമീപിച്ചപ്പോള്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാൻ  നിർദേശിച്ചിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ്​ ഒക്​ടോബർ 26നാണ്​ കേസെടുത്തത്​. 22 ദിവസമായി ഒളിവിലായിരുന്നു. സക്കീര്‍ ഹുസൈന്‍ പൊലീസ് മുമ്പാകെ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ്​ സക്കീർ ഹുസൈൻ. കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ദിഖും ഫൈസലും റിമാൻഡിലാണ്​. നാലാം പ്രതി ഷീല തോമസിനെതിരെ പൊലീസ്​ ഇതുവ​രെ നടപടി എടുത്തിട്ടില്ല. ഒളിവിലായിരുന്ന സക്കീർ ഏരിയ കമ്മിറ്റി ഒാഫീസിലെത്തിയത്​ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakeer husaincpm kalamasseryquotation case
News Summary - sakeer husain surrender before commisssioner
Next Story