തെരഞ്ഞെടുപ്പ് തോല്‍വി: പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സജി ചെറിയാന്
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം നേതാവ് സജി ചെറിയാന്. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലെ ചെറിയ വിഭാഗം മാറി വോട്ട് ചെയ്തെന്നും അത് ചെയ്യാന്‍ പാടില്ലെന്നുമാണ് പിണറായി പറഞ്ഞത്. ജനങ്ങള്‍ക്ക് തെറ്റുസംഭവിച്ചെന്ന് പിണറായി പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന സഖാക്കള്‍ക്ക് തെറ്റിദ്ധാരണയുണ്ടായെന്നാണ് പറഞ്ഞത്. അത് തെറ്റായിപ്പോയെന്നും തെറ്റ് തിരുത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്-സജി ചെറിയാൻ വിശദീകരിച്ചു. ഈ വിഷയത്തില്‍ പി. ജയരാജന്റെ നിലപാട് തള്ളുന്നതായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
"പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. അധികാരം മോഹിച്ചാണ് അവരെല്ലാം പോയത്. അവരെ പാർട്ടി പുറത്താക്കിയതല്ല. ആർക്കും ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്ന് പോകാനുള്ള അവകാശമുണ്ട്. അവർ പോയി; മറ്റു സ്ഥലങ്ങളിൽ ചേക്കേറി. സി.പി.എം വിട്ടുപോയശേഷം അവർക്ക് സി.പി.എമ്മിനെക്കുറിച്ച് ആശങ്ക വേണ്ട. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി ഒരു തർക്കവുമുണ്ടായി" അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

