Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ ഒഴിവായാൽ സജി...

കേസ്​ ഒഴിവായാൽ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്​

text_fields
bookmark_border
Saji Cheriyan
cancel

തി​രു​വ​ന​ന്ത​പു​രം: കേ​സ്​ ഒ​ഴി​വാ​യാ​ൽ സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലെ​ത്തും. ഭ​ര​ണ​ഘ​ട​ന​യെ അ​വ​​ഹേ​ളി​ച്ചെ​ന്ന കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്​ പി​ന്നാ​​ലെ​യാ​ണ്​ സ​ജി ചെ​റി​യാ​ൻ ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്.

മ​ട​ങ്ങി​യെ​ത്തു​മെ​ന്ന സൂ​ച​ന​ക​ൾ ബാ​ക്കി​യാ​ക്കി പ​ക​രം മ​ന്ത്രി​യെ ഇ​തു​വ​രെ പാ​ർ​ട്ടി​യോ മു​ഖ്യ​മ​ന്ത്രി​യോ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല.

പ്ര​സം​ഗ​ത്തി​ന്​ പി​ന്നാ​ലെ വ​ന്ന വി​വാ​ദ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ൽ അ​ത്​ ത​ണു​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ്​ പാ​ർ​ട്ടി കൈ​ക്കൊ​ണ്ട​ത്. കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കാ​തെ പൊ​ലീ​സ്​ ഇ​ത്​ കോ​ട​തി​യെ അ​റി​യി​ക്കും.

സ​ജി ചെ​റി​യാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ മൂ​ന്ന്​ മ​ന്ത്രി​മാ​ർ​ക്കാ​യി വീ​തം​വെ​ച്ച്​ ന​ൽ​കു​ക​യാ​യി​രു​ന്നു.

ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ മ​ന്ത്രി വി. ​അ​ബ്​​ദു​ഹി​മാ​നും സാം​സ്കാ​രി​കം, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സ്റ്റേ​റ്റ് ക​ൾ​ച​റ​ൽ ആ​ക്ടി​വി​സ്റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് എ​ന്നി​വ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​നു​മാ​ണ്​ ന​ൽ​കി​യ​ത്. സ​ജി ചെ​റി​യാ​ന്‍റെ ​േപ​ഴ്​​സ​ന​ൽ സ്റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​വ​രെ ഈ ​മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ​

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഘ​ട്ട​ത്തി​ലും സ​ജി ചെ​റി​യാ​ന്​ പ​ക​രം മ​ന്ത്രി​യെ നി​യോ​ഗി​ച്ചി​രു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ പോ​യ എം.​വി. ഗോ​വി​ന്ദ​ന്​ പ​ക​രം സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്​ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​ത്. ഇ​തൊ​ക്കെ സ​ജി ചെ​റി​യാ​ൻ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്​ മ​​ട​ങ്ങി​യെ​ത്തു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi 2.0Saji Cheriyan
News Summary - Saji Cherian will return to the cabinet
Next Story