ഫലസ്തീൻ സിനിമകളെ വെട്ടിയൊതുക്കുന്നു, മേളയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് സജി ചെറിയൻ
text_fieldsതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ചില സിനിമകൾക്ക് പ്രദർശനാനുമതി നൽകാതെ മേളയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. കേന്ദ്രം ആരെയോ ഭയക്കുന്നുണ്ട്. ഫലസ്തീൻ സിനിമകൾ കാണിക്കാൻ പാടില്ലെന്ന് പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യവിരുദ്ധമാണ് സിനിമയുടെ ഉള്ളടക്കമെങ്കിൽ കാണിക്കേണ്ട കാര്യമില്ല. സിനിമ കാണുന്നത് സാങ്കേതിക മികവും സാമൂഹിക അന്തരീക്ഷവും രാഷ്ട്രീയ വീക്ഷണങ്ങൾ, മൗലികമായ പ്രസക്തി എന്നിവ ചർച്ച ചെയ്യാനാണ്. പുതിയ തലമുറക്ക് പഠിക്കാൻ പറ്റുന്ന മേളയാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ മേളയാണ് നടക്കുന്നത്. സിനിമാ ടൂറിസം വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന സമയത്താണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. എല്ലാ തരത്തിലും കേരളത്തെ കേന്ദ്രം ദ്രോഹിക്കുകയാണ്. മന്ത്രി പറഞ്ഞു.
ഐ.എഫ്.എഫ്.കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായത്. 187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയത്. അപേക്ഷ നൽകാൻ വൈകിയിരുന്നില്ല. 154 സിനിമകൾക്ക് ആദ്യം അനുമതി തന്നു. പിന്നീട് നാല് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചു. 19 സിനിമകൾക്കാണ് അംഗീകാരം ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. അതേസമയം, സംഭവത്തിൽ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകൻ ഡോ. ബിജു രംഗത്തെത്തി. മുൻകൂട്ടി അനുമതി ലഭിക്കാതെ സിനിമ എന്തുകൊണ്ട് ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടെത്തിയെന്ന് ഡോ. ബിജു ചോദിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ ഇല്ലാതെ ചലച്ചിത്രമേള നടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഡോ.ബിജു വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

