ആർ.എസ്.എസിന്‍റെ മറുഭാഗമാണ് ലീഗ് പറയുന്നത്, ലീഗിന്‍റെ രാഷ്ട്രീയം കേരളത്തിൽ വർഗീയത വളര്‍ത്തുന്നു -സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാനും. ലീഗിന്‍റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ആർ.എസ്.എസിന്‍റെ മറുഭാഗമാണ് ലീഗ് പറയുന്നതെന്നും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് ലീഗ് നിൽക്കുന്നതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
‘കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് ഉണ്ടാക്കിയ ശ്രമം അപലപനീയമാണ്. ന്യൂനപക്ഷ വർഗീയതയോ ഭൂരിപക്ഷ വർഗീയതയോ പ്രോത്സാഹിപ്പിച്ച് വോട്ടുപിടിക്കാൻ വേണ്ടി യു.ഡി.എഫ് ഇന്ന് നടത്തുന്ന തരം താഴ്ന്ന രാഷ്ട്രീയമാണ് വർഗീയത വളർത്തുന്നത്. അതാണ് ആർ.എസ്.എസ് ഒരുഭാഗത്ത് പറയുന്നത്. ആർ.എസ്.എസിന്‍റെ മറുഭാഗം പറയുന്നത് ലീഗാണ്. ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച് അവരും നിൽക്കുന്നു...’
കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് നഗരസഭാ ഫലം പരിശോധിച്ചാൽ മതി, ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷമുണ്ടോ, ആ സമുദായമേ ജയിക്കൂ. സമുദായത്തിന് ഭൂരിപക്ഷമില്ലാത്തവർ എവിടെ നിന്നാലും ജയിക്കില്ല. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സ്റ്റേറ്റിലും അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ലീഗിന്‍റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ആ കാര്യത്തിൽ യാതൊരു വ്യത്യാസമില്ല... -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

