മഞ്ജുവിെൻറ പരാതി: സജിയും ആൻറണി പെരുമ്പാവൂരും മൊഴി നൽകി
text_fieldsതൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ ‘ഒടിയൻ’ സിനിമയുടെ നിർമാതാവ് ആൻറണി പെരുമ്പാവൂരും പ്രൊഡക്ഷൻ കൺട്രോളർ സജി സി. ജോസഫും അന്വേഷണസംഘത്തിന് മൊഴി നൽകി. സജി വ്യാഴാഴ്ചയും ആൻറണി വെള്ളിയാഴ്ചയുമാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അസി.കമീഷണർ സി.ഡി. ശ്രീനിവാസെൻറ മുന്നിൽ ഹാജരായി മൊഴി നൽകിയത്.
‘ഒടിയൻ’ സിനിമയുടെ സെറ്റിൽ ശ്രീകുമാർ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. സെറ്റിലെ സജിയടക്കമുള്ളവരെ പരാതിയിൽ പരാമർശിച്ചിരുന്നു. ഇതനുസരിച്ചാണ് സജിയെ വിളിച്ചത്. സജിയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻറണിയെ വിളിച്ചത്. ഇരുവരും നൽകിയ മൊഴി മഞ്ജു വാര്യർ നൽകിയ പരാതിയെ സാധൂകരിക്കുന്നതാണത്രെ. മഞ്ജുവിെൻറ ഓഡിറ്റർ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുക്കും. അത് പൂർത്തിയാക്കിയശേഷം തുടർനടപടികളിലേക്ക് കടക്കും.
ഇതിനിടെ, ശ്രീകുമാർ മേനോനോട് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. 2017മുതൽ ജോലിെയയും സ്ത്രീത്വെത്തയും നിരന്തരം അപമാനിക്കുകയും ഷൂട്ടിങ് സെറ്റുകളിലും തേജോവധം ചെയ്തെന്നുമാണ് മഞ്ജു വാര്യരുടെ പരാതി.
