Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാജന്‍റെ ആത്മഹത്യ:...

സാജന്‍റെ ആത്മഹത്യ: പി.​െക. ശ്യാമളയെ ചോദ്യം ചെയ്​തു​

text_fields
bookmark_border
pk-shyamala
cancel

തളിപ്പറമ്പ്​: പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പ ി.കെ. ശ്യാമളയെ പൊലീസ്​ ചോദ്യം ചെയ്​തു. കേ​സന്വേഷിക്കുന്ന ഡിവൈ.എസ്​.പി കൃഷ്​ണദാസി​ന്‍റെ നേതൃത്വത്തിലുള്ള പ്ര ത്യേകസംഘം വൈകീട്ട് നാ​േലാടെ നഗരസഭ ഒാഫിസിലെത്തിയാണ്​ മൊഴിയെടുത്തത്​. ചെയർ​േപഴ്​സ​ന്‍റെ മുറി അടച്ചിട്ട്​ നട ന്ന ​തെളിവെടുപ്പ്​ രണ്ടു മണിക്കൂർ നീണ്ടു.

കൺവെൻഷൻ​ സ​െൻററിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തനിക്ക് പങ്കില്ലെന്ന മൊഴിയാണ്​ ചെയർ​േപഴ്​സൻ നൽകിയതെന്നാണ്​ വിവരം. കംപ്ലീഷൻ സർട്ടിഫിക്കറ്റ്​ നൽകാനുള്ള അധികാരം ഉദ്യോഗസ്ഥർക്കാണ്​. അതിൽ താൻ ഇടപെട്ടിട്ടില്ലെന്നും ഇവർ വിശദീകരിച്ചു. നഗരസഭയിലെ വിവിധ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു.

പാർത്ഥാസ്​ കൺവെൻഷൻ സെന്‍ററി​ന്​ കംപ്ലീഷൻ സർട്ടിഫിക്കറ്റ്​ നൽകുന്നത്​ നഗരസഭ അനിശ്ചിതമായി വൈകിച്ചതാണ്​ സാജ​ന്‍റെ ആത്മഹത്യക്ക്​ കാരണമെന്നാണ്​ കുടുംബത്തി​​ന്‍റെ പരാതി. താൻ അധികാരത്തിലിരിക്കുവോളം സർട്ടിഫിക്കറ്റ്​ നൽകില്ലെന്ന്​ തീർത്തു പറഞ്ഞ ​െചയർ​േപഴ്​സനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സാജ​ന്‍റെ മരണവുമായി ബന്ധപ്പെട്ട്​ അസ്വാഭാവിക മരണത്തിന്​ വളപട്ടണം പൊലീസ്​ രജിസ്​റ്റർ ചെയ്​ത കേസ്​ മാത്രമാണ്​ ഇ​പ്പോൾ നിലവിലുള്ളത്​. കേസിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ ആർക്കെതിരെയും തെളിവൊന്നും ലഭിച്ചിട്ടി​ല്ലെന്നാണ്​ പൊലീസ്​ നിലപാട്​. സംഭവത്തിൽ നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പൊലീസ്​ ചോദ്യം​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsanthoor municipalitySajan suicide casePK Shyamala
News Summary - Sajan Suicide Case: PK Shyamala Questioned Anthoor Municipality -Kerala News
Next Story