Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൺവെൻഷൻ സെൻററിലെ...

കൺവെൻഷൻ സെൻററിലെ ചട്ടലംഘനം നിസ്സാരം: ചീഫ് ടൗൺപ്ലാനർ സർക്കാറിന് റിപ്പോർട്ട്​ കൈമാറി

text_fields
bookmark_border
sajan
cancel

കണ്ണൂർ: ആത്മഹത്യചെയ്​ത പ്രവാസി വ്യവസായി സാജൻ പാറയിലി​​െൻറ കൺവെൻഷൻ സ​െൻററിന്​ പരിഹരിക്കാൻ കഴിയുന്ന നാല് ചട്ട ലംഘനങ്ങൾ മാത്രമാണുള്ളതെന്ന് ചീഫ് ടൗൺപ്ലാനറുടെ വിജിലൻസ് വിഭാഗം കണ്ടെത്തി. റാമ്പിന് ആവശ്യമായ ചരിവില്ല, ടോയ്​ലറ ്റുകൾക്ക് മതിയായ സൗകര്യങ്ങളില്ല, ബാൽക്കണിയിൽ അനുവദനീയമായതിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചു, പാർക്കിങ്​ സൗകര്യത്തിനുള്ള സ്ഥലത്ത് നിർമാണം നടത്തി എന്നീ ലംഘനങ്ങളാണ് കണ്ടെത്തിയത്. ചീഫ് ടൗൺപ്ലാനർ ഇന്നലെ സർക്കാറിന് കൈമാറി.

ആന്തൂർ നഗരസഭയിലെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ എം. സുരേഷി​​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച കൺവെൻഷൻ സ​െൻറർ പരിശോധിച്ചിരുന്നു. പഴയ സെക്രട്ടറി കണ്ടെത്തിയ ന്യൂനതകൾ തന്നെ പരിശോധനയിൽ വീണ്ടും കണ്ടെത്തിയിട്ടുണ്ടെന്നും പരിഹരിക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ന്യൂനതകൾ പരിഹരിച്ചാൽ ലൈസൻസ് നൽകുമെന്നും സെക്രട്ടറി പറഞ്ഞു. നേരത്തേ ടൗൺ പ്ലാനിങ്​ ജോ. റീജനൽ ഡയറക്ടർ കെ.പി. വിനയനും സംഘവും നടത്തിയ പരിശോധനകളുടെ റിപ്പോർട്ട് ഇനിയും സർക്കാറിന് സമർപ്പിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajan sucide
News Summary - sajan sucide
Next Story