90 ശിഷ്യന്മാരുമായി ചുവടുകളിൽ വിസ്മയം തീർത്ത് സജാദ് മാഷ്
text_fieldsസജാദ് മാഷും ശിഷ്യന്മാരും
തൃശൂർ: കലോത്സവ വേദികളിൽ അറബനമുട്ടിന്റെയും ദഫ്മുട്ടിന്റെയും താളാത്മക ചുവടുകൾ മുഴങ്ങുമ്പോൾ കാണികൾക്കിടയിൽ ഒരാൾ നിറഞ്ഞ പുഞ്ചിരിയോടെ നിൽപ്പുണ്ടാകും, സജാദ് വടകര. വേദിയിൽ ഇത്തവണയും സജാദ് മാഷും ശിഷ്യന്മാരും ചരിത്രമാവർത്തിക്കുകയാണ്.
90 ശിഷ്യന്മാരുമായാണ് ഇത്തവണ സജാദ് കലോത്സവ വേദിയിലെത്തിയത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അറബനമുട്ടിൽ അഞ്ചും വട്ടപ്പാട്ടിൽ ഒന്നും ദഫ്മുട്ടിൽ രണ്ടും ടീമുകളെയാണ് അദ്ദേഹം പരിശീലിപ്പിച്ചത്. വേഗം കൂടിയ ബൈത്തുകളും ഹൃദ്യമായ ചുവടുകളുമാണ് സജാദിന്റെ ടീമുകളെ എന്നും വേറിട്ടതാക്കുന്നത്. ഡോ. കോയ കാപ്പാടും നിയാസ് കാന്തപുരവുമൊരുക്കുന്ന വരികളും ഈണവും ഈ കലാരൂപങ്ങൾക്ക് മാറ്റുകൂട്ടുന്നു. സർക്കാർ ഡയമണ്ട് ജൂബിലി ഫെല്ലോഷിപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന സജാദ് അൽ അമീൻ മുട്ടിപ്പാട്ട് സംഘത്തിന്റെ നായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

