നാവികൻ വെടിയേറ്റ് മരിച്ചനിലയിൽ
text_fieldsമട്ടാഞ്ചേരി: കൊച്ചി ദക്ഷിണ നാവികസേന കേന്ദ്രത്തിൽ നാവികൻ വെടിയേറ്റ് മരിച്ചനിലയിൽ. ഉത്തർപ്രദേശ് അലിഗഢിൽ ശിവപ്രകാശ് അത്രിയുടെ മകൻ തുഷാർ അത്രിയാണ് (19) ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. നാവിക കേന്ദ്രത്തിെൻറ ഭാഗമായ കഠാരിഭാഗിൽ സുരക്ഷ പോസ്റ്റൽ ഡ്യൂട്ടിയിലായിരുന്നു തുഷാർ. ഇയാളുമായുള്ള ആശയവിനിമയ ബന്ധം നിലച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വെടിയേറ്റ് മരണപ്പെട്ട് കിടക്കുന്നത് കണ്ടത്. നാവിക പരിശീലനത്തിനുശേഷം ഒരു വർഷം മുമ്പ് കൊച്ചിയിൽ ഡ്യൂട്ടിയിലെത്തിയതാണ് തുഷാർ. മരണ കാരണങ്ങളെക്കുറിച്ച് നാവിക കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്.
കൊച്ചി ഹാർബർ പൊലീസ് അസ്വാഭാവിക മരണത്തിന് കേെസടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ബുധനാഴ്ച തുഷാറിെൻറ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങും. വ്യക്തിപരമായ കാരണങ്ങളാലാണ് തുഷാർ സ്വയം വെടിവെക്കാനിടയായതെന്നാണ് പൊലീസ് നിഗമനം.

