സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ സ്വദേശികളായ സരുൺ, ഡാനിയേൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ബുധനാഴ്ച രണ്ടുപേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സൈജു തങ്കച്ചന്റെ മൊഴി. ചെറായി കുഴുപ്പിള്ളിയിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയശേഷം ഒരുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും തടവിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സൈജു പറയുന്നത്.
രക്ഷപ്പെട്ട ശേഷം മുനമ്പം പൊലീസിലെത്തി പരാതി നൽകി. തട്ടിക്കൊണ്ടുപോയവരിൽ ഒരാളെ പരിചയമുണ്ടെന്നും സൈജു പറഞ്ഞിരുന്നു. മോഡലുകളുടെ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന സൈജു ഇപ്പോൾ ജാമ്യത്തിലാണ്.

