തീരം വിദേശകുത്തകകൾക്ക്; സാഗർമാല തുറമുഖപദ്ധതിയിൽ കേരളത്തെ ഒഴിവാക്കുന്നു
text_fieldsകണ്ണൂർ: കേരളതീരം കുത്തകകൾക്ക് തീറെഴുതാൻ, സാഗർമാല ദേശീയ തുറമുഖ വികസനശ്രേണിയിൽനിന്ന് കേരളത്തെ ഒഴിവാക്കുന്നു. ആഭ്യന്തര കണ്ടെയ്നർ കപ്പൽ സർവിസിന് വിദേശ കമ്പനികൾക്ക് തീരങ്ങൾ തുറന്നിടുന്ന പുതിയ ‘കബോട്ടാഷ്’ നിയമഭേദഗതിയോടെ തുറമുഖങ്ങൾ സ്വകാര്യ കമ്പനികൾ നവീകരിച്ച് നടത്തെട്ട എന്ന അലിഖിത നിലപാടിെൻറ ഭാഗമാണിത്. സാഗർമാല പദ്ധതിയിൽ 2015ൽ കേരളത്തിന് അനുമതിനൽകിയിട്ടും ഇനിയും രൂപരേഖപോലും സമർപ്പിക്കാനായില്ല. ചരക്ക് കടത്തും കയറ്റുമതിയും വര്‍ധിപ്പിക്കാനായി തീരങ്ങളിലെ അനുയോജ്യമായ എല്ലാ തുറമുഖങ്ങളും ആഗോളനിലവാരത്തില്‍ വികസിപ്പിച്ച് റോഡ്, െറയിൽ, വിമാനമാര്‍ഗങ്ങളിലൂടെ ജലപാതകളെ ബന്ധിപ്പിക്കുന്നതാണ് സാഗര്‍മാല പദ്ധതി.
‘സാഗര്‍മാല’യില്‍ കേരളത്തെ തെരഞ്ഞെടുത്തതായി 2015 െസപ്റ്റംബറിൽ കേന്ദ്ര കപ്പല്‍ഗതാഗത മന്ത്രി പൊന്രാധാകൃഷ്ണന് കണ്ണൂരിൽ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം തുറമുഖങ്ങൾ സന്ദർശിക്കുകയും ചെയ്തു. വർഷം മൂന്നു പിന്നിട്ടിട്ടും കൊല്ലം തുറമുഖത്തിന് നാമമാത്ര വിഹിതം നൽകിയതിനപ്പുറം ഒന്നും ഉണ്ടായില്ല. അഴീക്കൽ, ബേപ്പൂർ, കൊടുങ്ങല്ലൂർ, ആലപ്പുഴ, കൊല്ലം തുറമുഖങ്ങളെ കോർത്തിണക്കി സംസ്ഥാനം നാലു വ്യത്യസ്ത രൂപരേഖകൾ നൽകിയിരുന്നു. അഴീക്കൽ 500 കോടി, ബേപ്പൂർ 40 കോടി, കൊടുങ്ങല്ലൂർ 120 കോടി, ആലപ്പുഴ 140 കോടി, കൊല്ലം 20 കോടി എന്നിങ്ങനെ രൂപരേഖയാണ് തുറമുഖവകുപ്പ് തയാറാക്കിയത്. പൊന്നാനി തുറമുഖത്തിന് അനുബന്ധ പാക്കേജും കണ്ടെത്തി.
സാഗർമാല ഫോർമാറ്റിൽ പദ്ധതിരൂപരേഖ സമർപ്പിക്കണമെന്ന് കേന്ദ്രം പിന്നെ തിരുത്തി. ഇതനുസരിച്ച് കിറ്റ്കോയെ രൂപരേഖ തയാറാക്കാൻ ഏൽപിച്ചുവെങ്കിലും നീണ്ടു. ഇപ്പോൾ വിഴിഞ്ഞം പദ്ധതിയുടെ തുടർച്ചയായി അഴീക്കൽ തുറമുഖവും സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകാനുള്ള പുതിയ സർേവ ആരംഭിച്ചതോടെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുമായിരുന്ന കേരളതീരം പൂർണമായും സ്വകാര്യ കൺസോർട്യത്തിലേക്ക് വരുമെന്നനിലയാണ്.
നിലവിലുള്ള 14 തീര സാമ്പത്തിക മേഖലകളിൽ കേരള സോണില്‍ കൊച്ചി മാത്രമേ ദേശീയതലത്തിലുള്ള വന്‍കിട തുറമുഖങ്ങളില്‍ ഉള്‍പ്പെടുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് സാഗര്‍മാല ദേശീയ തുറമുഖ ശൃംഖലയില്‍ കേരളത്തിന് താല്പര്യമുള്ള തുറമുഖങ്ങളുടെ പദ്ധതി ക്ഷണിച്ചത്. കൂടുതൽ സ്ഥലം ലഭ്യമായ അഴീക്കൽ തുറമുഖത്തിന് മുൻഗണന നൽകിയാണ് സംസ്ഥാനം പദ്ധതിക്ക് 2015ൽതന്നെ അപേക്ഷിച്ചത്.
1958ലെ മർച്ചൻറ് ഷിപ്പിങ് നിയമപ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി നൽകുന്ന കപ്പലുകൾേക്ക ആഭ്യന്തര ചരക്ക് ഗതാഗത അനുമതിയുണ്ടായിരുന്നുള്ളൂ. ഇൗ നിബന്ധനയാണ് കഴിഞ്ഞ മേയിൽ കേന്ദ്രം ഒഴിവാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ൈകയിലുള്ള അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശകുത്തകകൾക്ക് സഹായകമാണ് ഇൗ ഭേദഗതി. വിഴിഞ്ഞം സ്വന്തമാക്കിയ അദാനിഗ്രൂപ്പിന് കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുന്നതാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
