കാവിക്കൊടി ദേശീയപതാകയാക്കണം -എൻ. ശിവരാജൻ
text_fieldsപാലക്കാട്: വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബി.ജെ.പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആർ.എസ്.എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബി.ജെ.പി നടത്തിയ പരിപാടിയിലാണ് വിവാദ പരാമര്‍ശം.
ദേശീയപതാക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

