സഫീർ വധം: കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു
text_fieldsപാലക്കാട്: മണ്ണാർകാട് യൂത്ത് ലീഗ് പ്രവർത്തകൻ വരോടൻ സഫീറിനെ കൊലപ്പപെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. മണ്ണാർക്കാട് ബൈപ്പാസിനു സമീപത്ത് കുന്തിപ്പുഴയുടെ തീരത്തുനിന്നാണ് കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയത്.
കേസിൽ പ്രതികളെ അല്പസമയത്തിനുള്ളിൽ മണ്ണാർക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കുന്തിപ്പുഴ തച്ചൻകുന്നൻ പൊടി ബഷീർ എന്ന അബ്ദുൽ ബഷീർ (24), കച്ചേരിപ്പറമ്പ് മേലെപീടിയേക്കൽ റിച്ചു എന്ന മുഹമ്മദ് ഷർജിൽ (20), കുന്തിപ്പുഴ മുളയങ്കായിൽ റാഷിദ് (24), കുന്തിപ്പുഴ ചോമേരി കോലൊത്തൊടി മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ അപ്പുട്ടൻ എന്ന അജീഷ് (24) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ഞായറാഴ്കച രാത്രി തുണി കടയിലെത്തിയ പ്രതികൾ വാക്തർക്കത്തിനൊടുവിൽ സഫീറിനെ കുത്തുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
