സഫീറിേൻറത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പിതാവ്
text_fieldsപാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിൽ കുത്തേറ്റു മരിച്ച വാക്കോടൻ സഫീറിേൻറത് രാഷ്ട്രീയ കൊലപാതകമായി കാണരുതെന്ന് പിതാവും സിറാജുദ്ദീൻ. സഫീറിേൻറത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കൊലപാതകമായിരുന്നില്ലെന്നും നഗരസഭാ കൗൺസിലർ കൂടിയായ സിറാജുദ്ദീൻ പറഞ്ഞു.
പ്രതികൾ യൂത്ത് ലീഗ് പ്രവർത്തകനായിരുന്നു. പിന്നീട് ഇവർ സി.പി.എമ്മിലും സി.പി.െഎയിലുമായി ചേരുകയായിരുന്നു. പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറിെൻറ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു.
കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് പള്ളി കമ്മറ്റി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാൽ കൊലപാതകത്തിന് പ്രചോദനമായത് പ്രതികള്‍ക്കുള്ള സി.പി.ഐ ബന്ധമാണെന്നും സിറാജുദ്ദീൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
