സുരക്ഷിത യാത്രയൊരുക്കി സേഫ് സോൺ
text_fieldsനിലക്കൽ: തീർഥാടകർക്ക് സുരക്ഷിത യാത്രയും കൈ അകലത്തിൽ സഹായവുമൊരുക്കി ശബരിമല സേഫ് സോൺ പദ്ധതി പത്താം വർഷത്തിലേക്ക്. വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുന്നതിനൊപ്പം അപകട മുന്നറിയിപ്പുകളും നൽകുന്ന പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്.
ഇലവുങ്കലിലെ കേന്ദ്രീകൃത കൺട്രോൾ റൂമിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും 25ഒാളം ഉദ്യോഗസ്ഥർ തീർഥാടക വാഹനങ്ങൾക്ക് സൗകര്യമൊരുക്കി ഇവിടെയുണ്ട്. യാത്രക്കിെട വാഹനത്തിന് തകരാർ സംഭവിച്ച് റോഡിൽ കിടക്കേണ്ടിവരുന്നവർക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ ഉടൻ തകരാർ പരിഹരിക്കാൻ സൗകര്യമൊരുക്കും. പമ്പ റോഡിൽ വിവിധയിടങ്ങളിൽ ഹെൽപ് ലൈൻ നമ്പറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതിൽ ബന്ധപ്പെട്ടാൽ ഉടൻ തകരാർ സംഭവിച്ച വാഹനത്തിെൻറ നമ്പർ അടക്കം വിവരങ്ങൾ റെക്കോഡ് ചെയ്യും. തുടർന്ന് 10 മിനിറ്റിനുള്ളിൽ ഏത് വാഹനമാണോ തകരാറിലായത് ആ കമ്പനിയുടെ മെക്കാനിക് അരികിലെത്തും.
ഇൗ സീസണിൽ ഇതുവരെ 522 വാഹനങ്ങളുടെ ബ്രേക്ക്ഡൗൺ തകരാർ പരിഹരിച്ചു. കൺട്രോൾ റൂമിനോട് ചേർന്ന് മിക്ക വാഹന നിർമാതാക്കളുടെയും സർവിസ് പ്രതിനിധികളും മൊബൈൽ വർക്ക്ഷോപ്പുകളും സജ്ജമാണ്. ഇതിന് പുറമെ റിക്കവറി വാൻ, ക്രെയിൻ അടക്കം സൗകര്യങ്ങളുമുണ്ട്. വിവിധ ഭാഷകൾ അറിയുന്നവരാണ് കൺട്രോൾ റൂമിലുള്ളത്. ആദ്യം വടശേരിക്കര മാടമണ്ണിലായിരുന്നു കൺട്രോൾ റൂം. പിന്നീട് ഇലവുങ്കലിലേക്ക് മാറ്റി. എട്ട് വർഷമായി ഇവിടം കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
വനമേഖലയായതിനാൽ തകരാർ വന്ന വാഹനങ്ങൾ നന്നാക്കാനോ, റോഡിൽനിന്ന് മാറ്റാനോ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. സേഫ് സോൺ പദ്ധതി വന്നതോടെ ഇത്തരം ആശങ്കകൾക്കെല്ലാം പരിഹാരമായി. പദ്ധതി ആരംഭിച്ചതോടെ വാഹന അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി സ്പെഷൽ ഒാഫിസർ പി.ഡി. സുനിൽബാബു പറഞ്ഞു. ജി.പി.എസ് സംവിധാനവും കാമറയും ഘടിപ്പിച്ച മോേട്ടാർ വാഹന വകുപ്പിെൻറ 20 സ്ക്വാഡ് നിരന്തരം റോന്തുചുറ്റുന്നുണ്ട്. പമ്പ-എരുമേലി, പമ്പ-പെരുനാട് പാതകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു അപകടമരണംപോലും സംഭവിച്ചിട്ടില്ല. ഇത് പദ്ധതിയുടെ പ്രധാന നേട്ടമാണ്. ആറ് ഭാഷകളിൽ ലഘുലേഖകർ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
