Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീര്‍ഥാടനം:...

ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് സോണ്‍ പദ്ധതി

text_fields
bookmark_border
ശബരിമല തീര്‍ഥാടനം: സുരക്ഷിത യാത്രക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് സോണ്‍ പദ്ധതി
cancel

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് സോണ്‍ പദ്ധതി. അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി സേഫ് സോണ്‍ ഹെല്‍പ്പ് ലൈനും ഒരുക്കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • അമിത വേഗം പാടില്ല.
  • വളവുകളില്‍ ഓവര്‍ടേക്കിങ് പാടില്ല.
  • റോഡ് അരികുകളില്‍ അപകടകരമാം വിധം വാഹനം പാര്‍ക്ക് ചെയ്യരുത്.
  • രാത്രി യാത്രയില്‍ ഡിം ലൈറ്റ് ആവശ്യാനുസരണം ഉപയോഗിക്കുക.
  • ഉന്മേഷവാനായി ഉണര്‍ന്നിരുന്ന് മാത്രം വാഹനം ഓടിക്കുക.
  • ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക.
  • രാത്രി വൈകി ഉറക്കക്ഷീണത്തോടെ വാഹനം ഓടിക്കാതിരിക്കുക.
  • വാഹനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • മാലിന്യങ്ങള്‍ അലക്ഷ്യമായി തുറസായ സ്ഥലങ്ങളില്‍ വലിച്ചെറിയാതിരിക്കുക.
  • വലതുവശം ഓവര്‍ടേക്കിങ്ങിന് മാത്രമുള്ളതാണ്. സ്ഥിരമായി വലതുവശം ചേര്‍ന്ന് വാഹനമോടിക്കുന്നത് ഗതാഗത തടസത്തിനും റോഡ് അപകടത്തിനും കാരണമാകുന്നതും ശിക്ഷാര്‍ഹവുമാണ്.

സേഫ് സോണ്‍ ഹെല്‍പ്പ് ലൈൻ നമ്പറുകൾ - ഇലവുങ്കല്‍: 09400044991, 09562318181, എരുമേലി: 09496367974, 08547639173. കുട്ടിക്കാനം: 09446037100, 08547639176.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Safe Zone Project from Motor Vehicles Department for Sabarimala Pilgrimage
Next Story