നിരത്തിൽ ബ്രേക്ക് കിട്ടാതെ ‘സേഫ് കേരള’
text_fieldsകോഴിക്കോട്: റോഡപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ‘സേഫ് കേരള’ നിരത്തുകള ിൽ ഫലിക്കുന്നില്ലെന്ന് കണക്കുകൾ. വാഹനാപകടങ്ങളിൽ ഈ വർഷം സെപ്റ്റംബർ വരെ നഷ്ടമാ യത് 3,363 ജീവനാണെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റോഡ് ആക്സിഡൻറ് അനാലിസിസ് കേരള റിപ്പോർട്ടിൽ പറയുന്നു.
നിരത്തുകളിൽ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ട് ന ടപ്പാക്കിയ ‘സേഫ് കേരള’ പദ്ധതി ഫലിക്കാത്തതും ബോധവത്കരണ പദ്ധതികൾ വേണ്ടരീതിയിൽ പു രോഗമിക്കാത്തതുമാണ് അപകടങ്ങളുടെയും മരണത്തിെൻറയും നിരക്ക് കൂടാൻ കാരണമെന്ന് മേഖലയിെല വിദഗ്ധർ പറയുന്നു. പദ്ധതി നടത്തിപ്പിനായി സൗകര്യങ്ങൾ വേണ്ടത്രയില്ലെന്ന് ജീവനക്കാരും പരാതി പറയുന്നു.
അപകടങ്ങളുടെ എണ്ണത്തിലും ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിലും ഈ വർഷം കുറവില്ല. 2019 സെപ്റ്റംബർ വരെ 30,801 അപകടങ്ങളാണ് ഉണ്ടായത്. ഗുരുതര പരിക്കേറ്റവരുടെ എണ്ണം 34,357 ആണ്. കഴിഞ്ഞ വർഷം ഗുരുതര പരിക്കേറ്റത് 31,672 ആണെങ്കിൽ ഈ വർഷം ആദ്യത്തെ ഒമ്പതു മാസംതന്നെ അതിനെക്കാൾ കൂടിയെന്നത് ഗൗരവം വർധിപ്പിക്കുന്നു. ഈ വർഷം ആദ്യപാദത്തിൽ 11,048 അപകടങ്ങളിലായി 1245 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 12,258 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2018നെ അപേക്ഷിച്ച് 512 അപകടങ്ങളാണ് വർധിച്ചിട്ടുള്ളത്.
മരിച്ചവരുടെ എണ്ണത്തിൽ 104 ഉും വർധിച്ചിട്ടുണ്ട്. രണ്ടാം പാദത്തിൽ അപകടങ്ങളുടെ എണ്ണം- 349, മരിച്ചവരുടെ എണ്ണം 47 വർധിച്ചു. മൂന്നാം പാദത്തിൽ അപകടങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ കുറവുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിലെ അപകടങ്ങളുടെ എണ്ണം 9283 ഉും മരണങ്ങളുടെ എണ്ണം 896 ഉും ആണ്. 2018ൽ അത് യഥക്രമം 9241, 927 എന്നിങ്ങനെയാണ്.
എന്താണ് ‘സേഫ് കേരള’ ?
റോഡപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ‘സേഫ് കേരള’. റോഡുകൾ അപകടമുക്തമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 85 സ്ക്വാഡുകളാണ് സേഫ്കേരളയിൽ ഉള്ളത്. പദ്ധതിക്ക് മാത്രമായി 14 റീജനൽ ട്രാൻസ്പേർട്ട് ഓഫിസർമാരും 99 മോട്ടോർവാഹന ഇൻസ്പെക്ടർമാരും 255 അസിസ്റ്റൻറ് മോട്ടോർവാഹന ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് ‘ സേഫ് കേരള ’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
