Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോതിരവുമായി സഫ; മധുരം...

മോതിരവുമായി സഫ; മധുരം നൽകി പൂജ

text_fields
bookmark_border
മോതിരവുമായി സഫ; മധുരം നൽകി പൂജ
cancel

ക​രു​വാ​ര​കു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി താ​ര​ങ്ങ​ളാ​യ സ​ഫ ഫെ​ബി​നും പൂ​ജ​യും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്നു. ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സ​ഫ ഫെ​ബി​ൻ, സു​ൽ​ത്താ​ൻ ബ​ത്തേ​രി വാ​കേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പൂ​ജ​യെ വീ​ട്ടി​ലെ​ത്തി​യാ​ണ് ക​ണ്ട​ത്.

വാ​കേ​രി നെ​ല്ലി​ക്ക​ലി​ലെ ‘പൂ​ജ നി​വാ​സി’​ലേ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി സ​ഫ​യെ​ത്തു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പൂ​ജ​യും മാ​താ​പി​താ​ക്ക​ളും സ്വീ​ക​രി​ച്ചു.

സ​ഫ​യു​ടെ സ​ഹോ​ദ​ര​ൻ അ​ബ്​​ദു​ൽ ഗ​നി ഇ​രു​വ​ർ​ക്കു​മാ​യി ന​ൽ​കി​യ മോ​തി​ര​ങ്ങ​ൾ അ​വ​ർ പ​ര​സ്പ​രം വി​ര​ലു​ക​ളി​ൽ അ​ണി​യി​ക്കു​ക​യും ചെ​യ്തു. പൂ​ജ​യെ​യും കു​ടും​ബ​ത്തെ​യും ക​രു​വാ​ര​കു​ണ്ടി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ണ് സ​ഫ മ​ട​ങ്ങി​യ​ത്.

Show Full Article
TAGS:safa febin Pooja 
News Summary - safa-pooja-meet-wayanad-kerala news
Next Story