Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാദിഖ് മുസ്‌ലിയാര്‍:...

സാദിഖ് മുസ്‌ലിയാര്‍: വിട പറഞ്ഞത് പഴയ തലമുറയിലെ അവസാന കണ്ണി

text_fields
bookmark_border
സാദിഖ് മുസ്‌ലിയാര്‍: വിട പറഞ്ഞത് പഴയ തലമുറയിലെ അവസാന കണ്ണി
cancel

പാലക്കാട്: വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ആത്മാര്‍ഥതയുടെ പ്രതിരൂപം. അതായിരുന്നു സി.കെ.എം. സാദിഖ് മുസ്​ലിയാര്‍. സമസ്തയുടെ അമര സാന്നിധ്യമായിരുന്നു അദ്ദേഹം‍. മുശാവറയിലെ ഏറ്റവും മുതിർന്ന പണ്ഡിതന്‍. ജംഇയ്യതുല്‍ ഉലമയുടെ ട്രഷ റര്‍. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ട്രഷറര്‍. അരനൂറ്റാണ്ടോളമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശി. വിദ്യാഭ്യാസ ബോര്‍ഡി​​​െൻറയും മുഅല്ലിം സംഘടനയുടെയും തുടക്കം തൊട്ടുള്ള സ്പന്ദനങ്ങളറിയുന്ന സംഘാടകന്‍. ഇത്തരത്തില്‍ പണ്ഡിത തറവാട്ടിലെ പഴയ തലമുറയിലെ അവസാന കണ്ണിയാണ് സി.കെ.എം. സാദിഖ് മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്​ടമായത്.

1941ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. പിതാവി​​െൻറ തറവാട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അച്ചിപ്രയില്‍. കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴിലും പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ കോട്ടുമല അബൂബക്കർ മുസ്​ലിയാർക്ക് കീഴിലും ദര്‍സ് പഠനം. പിന്നീടാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്.

പാലക്കാട് റേഞ്ച്​ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡൻറായിട്ടാണ് സംഘടന രംഗത്തെത്തുന്നത്. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലുമെത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം അക്ഷീണം പ്രയത്​നിച്ചു. 1976ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തെ മുശാവറയില്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് ഹസന്‍ മുസ്‌ലിയാരായിരുന്നു. 1971ൽ സമസ്ത പാലക്കാട് ജില്ല ഘടകം രൂപവത്കരിച്ചതുമുതൽ ജനറല്‍ സെക്രട്ടറി സാദിഖ് മുസ്‌ലിയാര്‍ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsckm sadik musliyar
News Summary - sadique musliyar obituary
Next Story