സമസ്ത നിർദേശം ലംഘിച്ച് അബ്ദുൽ ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിട്ട് സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: സംഘടനവിരുദ്ധ പ്രവർത്തനം ആരോപിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ പുറത്താക്കിയ കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.െഎ.സി) ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന നിർദേശം ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിങ്കളാഴ്ച കോഴിക്കോട് നാദാപുരം പെരുമുണ്ടശ്ശേരിയിൽ വാഫി കോളജ് ഉദ്ഘാടന ചടങ്ങിലാണ് ഹക്കീം ഫൈസിക്കൊപ്പം സി.െഎ.സി പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ പെങ്കടുത്തത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ തങ്ങൾ, സമസ്ത യുവജന സംഘടനയായ എസ്.വൈ.എസിെന്റയും സംസ്ഥാന പ്രസിഡന്റാണ്. ഇൗ പശ്ചാതലത്തിൽ സാദിഖലി തങ്ങളുടെ നടപടി സമസ്ത നേതൃത്വത്തിന് തിരിച്ചടിയാണ്. ഹക്കീം ഫൈസി ചുമതലയിൽ തുടരുന്നിടത്തോളം സി.െഎ.സിയുമായി സഹകരിക്കേണ്ടെന്ന് ഈ മാസം 14ന് ചേർന്ന സമസ്ത മുശാവറ തീരുമാനമെടുത്തിരുന്നു.
ഹക്കീം ഫൈസിയുമായി സമസ്തയുടെ നേതാക്കളും അണികളും വേദി പങ്കിടരുതെന്നും പരിപാടികളിൽ പെങ്കടുപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം ചേർന്ന എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗവും തീരുമാനമെടുത്തു. ഇൗ തീരുമാനമെടുത്ത സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ സാദിഖലി തങ്ങളാണ് തൊട്ടടുത്ത ദിവസം അത് ലംഘിച്ചത്. എന്നാൽ, ഒാൺലൈനായി ചേർന്ന സംയുക്ത യോഗത്തിൽ സാദിഖലി തങ്ങളോ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളോ പെങ്കടുത്തിട്ടില്ല.
സി.െഎ.സി-സമസ്ത വിവാദത്തിൽ പാണക്കാട് തങ്ങൾ കുടുംബം ഹക്കീം ഫൈസിക്കൊപ്പം നിലയുറപ്പിച്ചത് സമസ്ത നേതൃത്വത്തിന് തലവേദനയാണ്. ഹക്കീം ഫൈസി ചുമതല വഹിക്കുന്ന സി.െഎ.സിയുമായി സഹകരിക്കില്ലെന്ന തീരുമാനത്തോടൊപ്പംതന്നെ പ്രസിഡന്റായ സാദിഖലി തങ്ങളുമായി സഹകരിച്ച് സി.െഎ.സിക്ക് കീഴിലുള്ള വാഫി, വഫിയ്യ സംവിധാനം ശക്തിപ്പെടുത്തുമെന്ന വിചിത്ര തീരുമാനവും സമസ്തക്ക് എടുക്കേണ്ടിവന്നത് അതിനാലാണ്. സി.െഎ.സിയുമായി സഹകരിക്കേണ്ടെന്ന സമസ്ത തീരുമാനം വന്നയുടൻ ഹക്കീം ഫൈസി രാജിസന്നദ്ധത അറിയിച്ചെങ്കിലും സാദിഖലി തങ്ങൾ പിന്തരിപ്പിക്കുകയായിരുെന്നന്ന് പറയപ്പെടുന്നു.