Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാദിഖലി തങ്ങൾക്കെതിരെ...

സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണമെന്ന് പൊലീസ്

text_fields
bookmark_border
സാദിഖലി തങ്ങൾക്കെതിരെ ഉയർത്തിയത് വ്യാജ ആരോപണമെന്ന് പൊലീസ്
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കെ​തി​രെ പോ​സ്റ്റി​ട്ട യു​വാ​വ് പ​റ​ഞ്ഞ​​തെ​ല്ലാം കെ​ട്ടു​ക​ഥ​യെ​ന്ന് പൊ​ലീ​സ്. 17കാ​രി​യു​ടെ പ​രാ​തി നി​ല​വി​ലു​ണ്ടെ​ന്ന ഇ​യാ​ളു​ടെ ആ​രോ​പ​ണ​വും തെ​റ്റാ​ണെ​ന്ന് പൊ​ലീ​സ്‌ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി ക​ണ്ണ​ൻ​തൊ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റോ​ഷ​നാ​ണ് (31) പ്ര​തി.

ജ​നു​വ​രി 31ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ ബ​ന്ധു​വി​നെ​യും സു​ഹൃ​ത്തി​നെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഒ​രു മാ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ചി​ല ഫോ​ട്ടോ​ക​ളും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും കാ​ണി​ച്ചു​കൊ​ടു​ത്തെ​ന്നും അ​ത് പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ 15 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് കേ​സ്. എ​ന്നാ​ൽ, ഈ ​ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് നി​ർ​മി​ച്ച​താ​ണെ​ന്ന് പൊ​ലീ​സ്‌ ക​ണ്ടെ​ത്തി.

മാ​ർ​ച്ച് 21 നാ​ണ് വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി​യി​ൽ​നി​ന്ന് ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ണം ത​ട്ടാ​ൻ ക്രി​മി​ന​ൽ കേ​സ് പ്ര​തി കൂ​ടി​യാ​യ യു​വാ​വ് ന​ട​ത്തി​യ നാ​ട​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ കാ​പ്പ കേ​സ് ചു​മ​ത്ത​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. ഇ​യാ​ൾ വി​യ്യൂ​ർ ജ​യി​ലി​ലാ​ണ്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 192, 308 (4) 351 (4), ഐ.​ടി ആ​ക്ട് 66 ഡി, ​കേ​ര​ള പൊ​ലീ​സ് ആ​ക്ട് 120 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. വ്യാ​ജ പോ​സ്റ്റി​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷം ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceallegationsinvestigatefalseKerala News
News Summary - Police say Sadiqali made false allegations against them
Next Story