Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാണ്ടി ഉമ്മനെ ഉമ്മൻ...

ചാണ്ടി ഉമ്മനെ ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി കണ്ടു, ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു -സാദിഖലി തങ്ങൾ

text_fields
bookmark_border
sadiqali thangal
cancel

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി ജനം ചാണ്ടി ഉമ്മനെ കണ്ട് വോട്ട് ചെയ്തെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. അതുകൊണ്ടാണ് ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ റെക്കോഡ് വിജയത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരവും പ്രതിഫലിച്ചു. എല്ലാം കൂടി യു.ഡി.എഫിന് വലിയ വിജയമാണ് നൽകിയിരിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadiq Ali Shihab Thangalbreakingputhuppally bye election
News Summary - Sadiqali Shihab Thangal about puthuppally bye election victory
Next Story