Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ​ജ​റ്റി​ലെ മ​ദ്യ...

ബ​ജ​റ്റി​ലെ മ​ദ്യ നി​കു​തി ഇ​ള​വി​ൽ ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ

text_fields
bookmark_border
ബ​ജ​റ്റി​ലെ മ​ദ്യ നി​കു​തി ഇ​ള​വി​ൽ ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ
cancel

കോ​ഴി​ക്കോ​ട്​: പി.​എം ശ്രീ​ക്കു പി​ന്നാ​ലെ മ​ദ്യ​ന​യ​ത്തി​ലും പ്ല​സ്​​വ​ൺ സീ​റ്റ്​ വി​ഷ​യ​ത്തി​ലും സ​ർ​ക്കാ​റി​നെ​തി​രെ ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്​ മു​സ്​​ലിം ലീ​ഗി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. മൂ​ന്ന്​ വി​ഷ​യ​ത്തി​ലും ഇ​ട​ത്​ സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ ലീ​ഗി​ന്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ പു​തി​യ നി​ല​പാ​ടു​ക​ളോ​ട്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന്യാ​യീ​ക​രി​ച്ച്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥാ​ണ്. പ്ര​ത്യേ​കി​ച്ചും സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ ഒ​ന്ന​ട​ങ്കം സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്​ പു​ത്ത​രി​യി​ലെ ക​ല്ലു​ക​ടി​യാ​യി. ബ​ജ​റ്റി​ലെ മ​ദ്യ നി​കു​തി ഇ​ള​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ൾ ച​ന്ദ്രി​ക പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സു​ന്നി സം​ഘ​ട​ന​ക​ളും ജ​മാ​അ​ത്ത്, മു​ജാ​ഹി​ദ്​ വി​ഭാ​ഗ​ങ്ങ​ളും ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും ബ​ജ​റ്റി​ലെ മ​ദ്യ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രി​ക്ക​യാ​ണ്.

പി.​എം ശ്രീ​യി​ൽ ര​ഹ​സ്യ​മാ​യി ഒ​പ്പു​വെ​ച്ച​തി​നെ​തി​രെ മു​സ്​​ലിം ലീ​ഗ്​ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും എ​ൽ.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​യാ​യ സി.​പി.​ഐ​യും ഒ​ന്ന​ട​ങ്കം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. മ​ന്ത്രി​സ​ഭ​​യി​ൽ വെ​ക്കാ​തെ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി പി.​​എം ശ്രീ​യി​ൽ ഒ​പ്പു​വെ​ച്ച​ത്​ നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​ന്നു​ത​ന്നെ നി​യ​മ​വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്. ഈ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്തി​യാ​ണ്​ ഇ​പ്പോ​ൾ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മു​ൻ സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യ​തി​നാ​ൽ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​നാ​കി​ല്ലെ​ന്ന മ​ന്ത്രി ഷം​സു​ദ്ദീ​ന്റേ​ത്​ ഉ​ൾ​പ്പെ​ടെ ന്യാ​യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ ലീ​ഗി​ൽ​നി​ന്ന്​ ത​ന്നെ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മ​ല​ബാ​റി​ലെ പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്ക്​ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഏ​റെ​ക്കാ​ലം കൈ​കാ​ര്യം ചെ​യ്തി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ൽ ലീ​ഗ്​ വി​രു​ദ്ധ സം​ഘ​ട​ന​ക​ൾ ലീ​ഗി​നെ പ്ര​തി​ക്കൂ​ട്ടി​ലേ​റ്റു​ന്നു​മു​ണ്ട്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ അ​ധി​കാ​ര​മേ​റ്റി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ അ​ഴ​കൊ​ഴ​മ്പ​ൻ പ്ര​തി​ക​ര​ണം മ​ന്ത്രി ഷം​സു​ദ്ദീ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​കു​ന്ന​തി​ലും പാ​ർ​ട്ടി​ക്ക​ക​ത്ത് നീ​ര​സ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlcoholPanakkad ThangalTax ExemptionLatest NewsKerala
News Summary - Sadiqali family says concerns over alcohol tax exemption in the budget should be addressed
Next Story