Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''വിജയരാഘവൻ എന്‍റെ...

''വിജയരാഘവൻ എന്‍റെ കൂടെ പഠിച്ചതാണ്​; രാഷ്​ട്രീയലാഭത്തിനുവേണ്ടി ഒന്നും മറക്കരുത്​'' -വിമർശനവുമായി സാദിഖലി തങ്ങൾ

text_fields
bookmark_border
വിജയരാഘവൻ എന്‍റെ കൂടെ പഠിച്ചതാണ്​; രാഷ്​ട്രീയലാഭത്തിനുവേണ്ടി ഒന്നും മറക്കരുത്​ -വിമർശനവുമായി സാദിഖലി തങ്ങൾ
cancel

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവനെതിരെ രൂക്ഷവിമർശനവുമായി മുസ്​ലിം ലീഗ്​ മലപ്പുറം ജില്ല പ്രസിഡൻറ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങളും. രമേശ്​ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും വിജയരാഘവനെ കടന്നാക്രമിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ സാദിഖലി തങ്ങളും പ്രതികരണവുമായി രംഗത്തെത്തിയത്​.

വിജയരാഘവനും ഞങ്ങളും ഒരേ നഗരസഭ പരിധിയിലുള്ളവരാണെന്ന്​ സാദിഖലി തങ്ങൾ പാണക്കാട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കൂടെ പഠിച്ചയാളാണ്​ അദ്ദേഹം. അദ്ദേഹത്തി​ന്​ പാണക്കാട്​ കുടുംബത്തെ ചെറുപ്പംതൊട്ടുതന്നെ നന്നായി അറിയാം. പാണക്കാട്​ കുടുംബം എന്താണ്​ ചെയ്യുന്നതെന്നും ഞങ്ങളുടെ നിലപാടുകൾ എന്താണെന്നും വ്യക്തമായി അറിയുന്നയാളാണ്​. നാട്ടുകാരൻകൂടിയായ സി.പി.എം സെക്രട്ടറി രാഷ്​ട്രീയലാഭത്തിനുവേണ്ടി ഇത്തരം കാര്യങ്ങൾ മറക്കരുതെന്നും സാദിഖലി കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanSadikali Thangal
Next Story