Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫ് പാതകം ചെയ്തു; ദുഖമുണ്ട് -റോഷി അഗസ്റ്റിൻ
text_fieldsbookmark_border
കോട്ടയം: യു.ഡി.എഫ് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തോട് പാതകമാണ് ചെയ്തതെന്ന് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ തീരുമാനത്തിൽ ഏറെ ദുഖമുണ്ടെന്നും ജോസ് വിഭാഗം വഴിയാധാരമാകില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. കേരള കോൺഗ്രസ് 14 ജില്ലകളിലും ശക്തമായ വേരോട്ടമുള്ള പാർട്ടിയാണെന്നും ആളും അർഥവുമില്ലാത്ത പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തീരുമാനം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ ചതിക്കുകയാണ് ചെയ്തത്. കെ.എം. മാണിയെ മുന്നിൽ നിന്ന് കുത്താൻ കഴിയാത്തവർ പിന്നിൽ നിന്ന് കുത്തി. തങ്ങൾക്ക് ആവശ്യമുള്ളവരും തങ്ങളെ ആവശ്യമുള്ളവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

