Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിരോധത്തിനായി...

പ്രതിരോധത്തിനായി എഴു​ത്തുകാർ  ഒന്നിച്ചേ തീരൂ –സച്ചിദാനന്ദൻ

text_fields
bookmark_border
പ്രതിരോധത്തിനായി എഴു​ത്തുകാർ  ഒന്നിച്ചേ തീരൂ –സച്ചിദാനന്ദൻ
cancel

തൃശൂർ: സത്യം പറയാൻ ധൈര്യപ്പെടാതെ നുണകളെ താങ്ങിനിർത്തേണ്ട അവസ്​ഥയിലാണ്​ ഇന്നത്തെ ഇന്ത്യയെന്ന്​ കവി സച്ചിദാനന്ദൻ. കൊലപാതകവും നാടുകടത്തൽ ഭീഷണിയുമായി കടുത്ത വെല്ലുവിളി ​േനരിടു​േമ്പാൾ സമൂഹത്തിനുവേണ്ടിയുള്ള പ്രതിരോധത്തിനായി എഴുത്തുകാർ ഒന്നിച്ചേ തീരൂ എന്ന്​ അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 60ാം വാർഷികത്തി​​​െൻറ ഭാഗമായി ‘സാഹിത്യവും പ്രത​ിരോധവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ.

ഇന്നത്തെ ഇന്ത്യൻ അവസ്​ഥയിൽ പ്രതിരോധം ജനാധിപത്യത്തെ യഥാർഥ ജനാധിപത്യമാക്കാൻവേണ്ടിയാണ്​. പീഡിപ്പിക്കപ്പെടുന്നവരുടെയും അകറ്റിനിർത്തപ്പെടുന്നവരുടെയും ചെറുത്തുനിൽപും അധികാരത്തോട്​ സത്യം സംസാരിക്കാനുള്ള പ്രയത്​നവുമാണ്​ ഇൗ പ്രതിരോധം. ഒറ്റപ്പെട്ടാലും സത്യം വിളിച്ചു പറയുന്നിടത്താണ്​ സാഹിത്യം പ്രതിരോധത്തി​​​െൻറ രൂപം കൈക്കൊള്ളുന്നത്​. ആധിപത്യ പ്രവണതയുള്ള ഒരു സംസ്​കാരത്തെ പ്രതി​േരാധത്തി​​​െൻറ സംസ്​കാരംകൊണ്ട്​ അതിജീവിക്കാനുള്ള ഉപാധിയാണ്​ സാഹിത്യം.കർഷകരും ചെറുകിട വ്യാപാരികളും അന്യവത്​കരിക്കപ്പെടുകയും മാധ്യമങ്ങളെ ആശ്രയിച്ചുള്ള ബിംബ നിർമാണത്തിലൂടെ ഭൂതകാല ആരാധന അടിച്ചേൽപിക്കുകയും പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയിലൂടെ സമൂഹത്തെ കീഴ്​പ്പെടുത്തുകയും ചെയ്യു​േമ്പാൾ ആവിഷ്​കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാൻ എഴുത്തുകാർ ഒന്നിക്കണമെന്ന്​ സച്ചിദാനന്ദൻ പറഞ്ഞു.

ഭരണകൂടം സെൻസർഷിപ് ഏർപ്പെടുത്താതെതന്നെ വ്യക്​തികൾ ഭീതിയോടെ സ്വയം നിയന്ത്രിക്കുന്ന കാലമാണിതെന്ന്​ ചർച്ചയിൽ പ​െങ്കടുത്ത പ്രഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്​ പറഞ്ഞു. വായനയുടെ വാതിലുകൾ വലിച്ചടക്കപ്പെടുകയാണ്​. ഭക്ഷണത്തിൽ ഇടപെടുന്നത്​ ജനാധിപത്യം അപഹരിക്കപ്പെടുന്നതിലേക്കുള്ള നിമിത്തം മാത്രമാണ്​. ഇന്ന്​ ഒാരോ ഗ്രാമത്തിലും അറവുകാരൻ ആദരിക്കപ്പെടണം. പ്രതിരോധത്തി​​​െൻറ ബീഫ്​ ഡാൻസ്​ നാടെങ്ങും നടക്കണം. അത്​ ഫാഷിസത്തി​​​െൻറ നെഞ്ചത്തുള്ള ചവിട്ടാകണം. എന്നാൽ, കാലം ആവശ്യ​പ്പെടുന്ന വിധത്തിൽ ഉയരാനും പ്രതിരോധത്തി​​​െൻറ ഒരു വരയോ വരിയോ തീർക്കാനും മൂലധന ബോധ്യമുള്ള എഴുത്തുകാർക്ക്​ കഴിയുന്നില്ലെന്ന്​ കെ.ഇ.എൻ പറഞ്ഞു.ഇ.പി. രാ​ജഗോപാലൻ മോഡറേറ്ററായിരുന്നു. അക്കാദമി പ്രസിഡൻറ്​ വൈശാഖൻ, വൈസ്​ പ്രസിഡൻറ്​ ഡോ. ഖദീജ മുംതാസ്​, അക്കാദമി അംഗങ്ങളായ ഡോ. മ്യൂസ്​ മേരി ജോർജ്​, മങ്ങാട്​ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachithanandan
News Summary - sachithanandan
Next Story