Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സച്ചിൻദേവ് എം.എൽ.എയുടെ കാർ സ്കൂട്ടറിൽ ഇടിച്ചു; പിതാവിനും മകൾക്കും പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ കാറിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവിനും മകൾക്കും പരിക്ക്. മലപ്പുറം താനൂർ മൂസാന്റെപുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. എം.എൽ.എയെ കൂട്ടാൻ വീട്ടിലേക്ക് പോകുകയായിരുന്ന കാർ, പറമ്പിൽ കടവ് മഖാമിൽ സിയാറത്തിന് പോകുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പിതാവും മകളും സ്കൂട്ടറിന് അടിയിൽപ്പെട്ടു. ആബിത്തിന് ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്ക്. പരിക്കേറ്റവരെ എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

