Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്യ രാജേന്ദ്രൻ-സചിൻ...

ആര്യ രാജേന്ദ്രൻ-സചിൻ ദേവ് വിവാഹ നിശ്ചയം നടന്നു

text_fields
bookmark_border
sachin arya rajendran
cancel

തിരുവനന്തപുരം: ബാലുശ്ശേരി എം.എല്‍.എ കെ.എം സചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫിസായ എ.കെ.ജി സെന്ററില്‍ നടന്നു. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് സന്നിഹിതരായിരുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം.


കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരാകുകയാണെന്ന വാർത്ത പുറത്തുവന്നത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. അപ്പോഴുണ്ടായ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. സചിന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമാണ്.

ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതിയംഗവും പാര്‍ട്ടി ചാല ഏരിയ കമ്മിറ്റി അംഗവുമാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യ ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിൽ ആദ്യമായി മത്സരിച്ച് വിജയിച്ച സചിന്‍ 15ാം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin DevArya Rajendran
News Summary - Sachin Dev Arya Rajendran engagement
Next Story