Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർഭരണ വിവാദം:...

തുടർഭരണ വിവാദം: വിമർശനം കടുപ്പിച്ച് സച്ചിദാനന്ദൻ; സൈ​ബ​ർ ലോ​ക​ത്തെ അ​ജ്ഞരോട് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടെന്ന്

text_fields
bookmark_border
തുടർഭരണ വിവാദം: വിമർശനം കടുപ്പിച്ച് സച്ചിദാനന്ദൻ; സൈ​ബ​ർ ലോ​ക​ത്തെ അ​ജ്ഞരോട് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടെന്ന്
cancel

തൃ​ശൂ​ർ: തു​ട​ർ​ഭ​ര​ണ വി​വാ​ദ​ത്തി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. അ​ദൃ​ശ്യ​രേ​യും ശ​ബ്ദ​മി​ല്ലാ​ത്ത​വ​രെ​യും കേ​ൾ​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ജ​നാ​ധി​പ​ത്യ​മെ​ന്നും മാ​ർ​ക്സി​സ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഏ​ക​വ​ഴി ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. താ​ന്‍ പ​റ​ഞ്ഞ​ത് മാ​ർ​ക്സി​റ്റ് ചി​ന്ത​ക​രെ​ഴു​തി​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ത്ത​വ​രാ​ണ് ത​ന്നെ വി​മ​ര്‍ശി​ക്കു​ന്ന​ത്. ദ​രി​ദ്ര​രെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം. അ​ല്ലാ​തെ ഉ​പ​രി​മ​ധ്യ​വ​ർ​ഗ​ത്തെ വി​ക​സ​നം പ​റ​ഞ്ഞ് സ​ന്തോ​ഷി​പ്പി​ക്കു​ക​യാ​വ​രു​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ അ​റ​സ്റ്റ് മു​ത​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ നി​ന്നു​ള്ള രാ​ജി​വ​രെ കു​റി​പ്പി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​രു പ​ദ​വി​ക്ക് വേ​ണ്ടി​യും ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടി​ല്ല. സൈ​ബ​ർ ലോ​ക​ത്തെ അ​ജ്ഞ​രാ​യ വി​മ​ർ​ശ​ക​ർ​ക്ക് വേ​ണ്ടി ഇ​ത് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ൽ നാ​ണ​ക്കേ​ടു​ണ്ടെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​വി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ച്ചി​ദാ​ന​ന്ദ​ൻ വി​ശാ​ല കാ​ഴ്ച​പ്പാ​ടി​ൽ പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​രു ത​ര​ത്തി​ലാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. അ​ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. മ​ത​നി​ര​പേ​ക്ഷ​വാ​ദി​യാ​യ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​ണ് സ​ച്ചി​ദാ​ന​ന്ദ​നെ​ന്നും അ​ദ്ദേ​ഹ​ത്തെ എ​ന്നും ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു.

മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു - സച്ചിദാനന്ദൻ

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ​ത്തെ​കു​റി​ച്ച ത​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്ന് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ഭാ​ര​വാ​ഹി അ​ശോ​ക​ൻ ച​രു​വി​ൽ എ​ന്നി​വ​രോ​ടാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ കൂ​ട്ടി​ക്കെ​ട്ടി അ​ഭി​പ്രാ​യ​ത്തെ വ​ക്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യം, ഏ​കാ​ധി​പ​ത്യം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച ധൈ​ഷ​ണി​ക നി​ല​പാ​ടു​ക​ളാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം തോ​ൽ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ല. ഇ​ന്ത്യ​യി​ലെ വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ അ​ങ്ങേ​യ​റ്റ​ത്തെ ഉ​ത്ക​ണ​ത്‍യു​ള്ള ആ​ളാ​ണ് താ​ൻ. ഇ​ട​തു​പ​ക്ഷ​വും മ​റ്റു ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്ന് ഫാ​ഷി​സ്റ്റ് വെ​ല്ലു​വി​ളി​യെ നേ​രി​ട​ണ​മെ​ന്നാ​ണ് നി​ല​പാ​ട്.

ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ താ​ൻ അം​ഗ​മ​ല്ല. ചി​ല പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ​യും വി​മ​ർ​ശി​ക്കാ​റു​ണ്ട്. അ​ത് ത​ന്റെ സ്വാ​ത​ന്ത്ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പ്പി​ച്ച് വ​ല​തു​പ​ക്ഷ​ത്തെ ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും പ​റ​യി​ല്ല. ഇ​ട​തു​പ​ക്ഷം ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് കെ.​വി. അ​ബ്ദു​ൾ ഖാ​ദ​റും അ​ശോ​ക​ൻ ച​രു​വി​ലും സ​ച്ചി​ദാ​ന​ന​ന്റെ വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി​യ​ത്.

മാറിമാറി ഭരിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തണോ -തോമസ് ഐസക്

കോ​ഴി​ക്കോ​ട്: മു​ന്ന​ണി​ക​ൾ മാ​റി​മാ​റി ഭ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ല്ല​ല്ലോ​യെ​ന്ന് മു​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്. മു​ന്ന​ണി​ക​ൾ മാ​റി​മാ​റി ഭ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട്​ കോ​ഴി​ക്കോ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രി​ക്ക​ൽ ഭ​രി​ച്ചാ​ൽ പി​ന്നീ​ട് മാ​റി​നി​ൽ​ക്ക​ലാ​ണ് അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ ത​ത്വ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​ല്ല​ല്ലോ?. എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മാ​റി​മാ​റി ഭ​രി​ച്ചാ​ൽ പേ​രെ?. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വും വേ​ണ്ട, ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യും വേ​ണ്ട. ജ​നാ​ധി​പ​ത്യം എ​ന്ന് പ​റ​ഞ്ഞാ​ൽ മാ​റി​മാ​റി ഭ​രി​ക്ക​ൽ അ​ല്ല. യോ​ഗ്യ​ത​യു​ള്ള​വ​രെ ജ​നം തെ​ര​ഞ്ഞെ​ടു​ക്ക​ലാ​ണ് ജ​നാ​ധി​പ​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാം ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പാ​ർ​ട്ടി പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. തി​രു​ത്തേ​ണ്ട​ത് തി​രു​ത്തും. ആ​ര് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ലും തു​റ​ന്ന മ​ന​സ്സോ​ടെ പ​രി​ശോ​ധി​ക്കും. രാ​ഷ്ട്രീ​യ അ​പ​ച​യ​ത്തേ​ക്കു​റി​ച്ച​ല്ല, പെ​രു​മാ​റ്റ രീ​തി​ക​ളി​ൽ അ​പ​ച​യം വ​രു​ന്ന​താ​ണ് സ​ച്ചി​ചാ​ന്ദ​ൻ പ​റ​യു​ന്ന​ത്.

ഇ​ത്ര​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടും ആ​ർ​ക്കെ​ങ്കി​ലും എ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം വ​ന്നോ​യെ​ന്നും ആ​റു​വ​ർ​ഷ​മാ​യി ഇ.​ഡി പ​രി​ശോ​ധി​ച്ചി​ട്ടും കി​ഫ്ബി​യി​ൽ ഒ​ന്നും ത​ട​ഞ്ഞി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

സച്ചിദാനന്ദന്‍റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന്​ മന്ത്രി വി. ശിവൻകുട്ടി

പ​ത്ത​നം​തി​ട്ട: ക​ണ്ണു​മ​ട​ച്ച് ഇ​ട​തു​മു​ന്ന​ണി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ര​രു​ത് എ​ന്ന് പ​റ​യു​ന്ന​തി​ൽ ശ​രി​കേ​ട് ഉ​ണ്ടെ​ന്നും കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ അ​ത്ത​രം ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മൂ​ന്നാം തു​ട​ർ ഭ​ര​ണ​ത്തി​നു​വേ​ണ്ടി ഇ​ട​തു​മു​ന്ന​ണി മു​മ്പോ​ട്ട് പോ​വു​ക​യാ​ണ്. ഇ​തി​നാ​യി ജ​ന​ങ്ങ​ളോ​ട്​ വോ​ട്ട് ചോ​ദി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​തു​പ​ക്ഷം കേ​ര​ള​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.

ഇ​ട​തു​പ​ക്ഷം വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു. അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​തി​ല്ല എ​ന്ന ത​ര​ത്തി​ൽ ഉ​ള്ള പ്ര​സ്താ​വ​ന ആ​ര് ന​ട​ത്തി​യാ​ലും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കും. ആ ​വി​ഷ​മം പ​ല രീ​തി​യി​ൽ ആ​ളു​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​കാം. സൈ​ബ​ർ ആ​ക്ര​മ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. ഹോം​വ​ർ​ക്ക് ചെ​യ്യാ​തെ രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തെ ആ​ണ് കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ ഏ​റ്റ​വും അ​ധി​കം ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​തും നേ​തൃ​ത്വം കൊ​ടു​ത്തി​രി​ക്കു​ന്ന​തും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ർ​ശി​ക്കു​ക​യാ​ണ്. ആ​ന്റോ ആ​ൻ​റ​ണി നെ​ടും​പ​റ​മ്പി​ൽ ഫി​നാ​ൻ​സ് ​ഉ​ട​മ​യി​ൽ​നി​ന്നും പ​ണം​വാ​ങ്ങി​യ കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഒ​ന്നും മി​ണ്ടു​ന്നി​ല്ല​ല്ലോ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacSachidanandanMarxismLDFCPM
News Summary - Sachidanandan intensifies criticism
Next Story