Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനി മനുഷ്യാവകാശ ...

മഅ്​ദനി മനുഷ്യാവകാശ ലംഘനത്തി​െൻറ ഉത്തമ ഉദാഹരണം –സച്ചിദാനന്ദൻ

text_fields
bookmark_border
K_sachidanandan-
cancel

തി​രു​വ​ന​ന്ത​പു​രം: മൗ​ലി​ക​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​​െൻറ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്​ അ​ബ്​​ദു​ ന്നാ​സി​ർ മ​അ്​​ദ​നി​യെ​ന്നും ഇ​ത്ര​യും​കാ​ലം ഒ​രാ​ളെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​ക്കു​ക എ​ന്ന​ത്​ അ​ടി​സ ്ഥാ​ന പ​ര​മാ​യ നീ​തി നി​ഷേ​ധ​മാ​ണെ​ന്നും ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ. അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യു​ടെ ജീ​വ​ ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സി​റ്റി​സ​ൺ ഫോ​റം ഫോ​ർ മ​അ്​​ദ​നി സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കു​ന്ന ദേ​ശ​ദ്രോ​ഹ​കേ​സു​ക​ളു​ടെ പേ​രി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ക്കു​ക​യാ​ണ്. പ​ത്ത്​ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​അ്​​ദ​നി വി​ചാ​ര​ണ​യി​ല്ലാ​തെ ക​ഴി​യു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൽ​നി​ന്നോ പൊ​ലീ​സി​ൽ​നി​ന്നോ അ​ദ്ദേ​ഹ​ത്തി​ന്​ നീ​തി കി​ട്ടി​ല്ലെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ. അ​ദ്ദേ​ഹ​ത്തി​​​െൻറ ആ​രോ​ഗ്യ​സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്.
ക്രൂ​ര​വും നി​ർ​ദ​യ​വു​മാ​യ സ​മീ​പ​ന​മാ​ണ്​ സം​വി​ധാ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട്​ കാ​ട്ടു​ന്ന​തെ​ന്നം സ​ച്ചി​ദാ​ന​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​അ്​​ദ​നി​യോ​ടു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു.

വി​ചാ​ര​ണ നീ​ളു​ന്ന​ത്​ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. അ​നീ​തി​ക്ക്​ അ​റു​തി​യു​ണ്ടാ​ക്കു​ന്ന​തി​ന്​ ​വേ​ണ്ടി എ​ല്ലാ​വ​രും ഒ​രു​മി​ച്ച്​ നി​ൽ​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​എ​ൽ.​എ​മാ​രാ​യ വി​ജ​യ​ൻ​പി​ള്ള, കാ​രാ​ട്ട്​ റ​സാ​ഖ്, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, സി.​കെ. നാ​ണു, മ​റ്റ്​ നേ​താ​ക്ക​ളാ​യ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ഡോ. ​നീ​ല​ലോ​ഹി​ത​ദാ​സ്, ജ​മീ​ല​പ്ര​കാ​ശം, വി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള, ഭാ​സ​ു​രേ​ന്ദ്ര​ബാ​ബു, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി, അ​ഡ്വ. കെ.​പി. മു​ഹ​മ്മ​ദ്​, ഡോ. ​അ​ലി​ഫ്​ ഷു​ക്കൂ​ർ, പൂ​ന്തു​റ സി​റാ​ജ്, ​വ​ർ​ക്ക​ല രാ​ജ്, സാ​ബു കൊ​ട്ടാ​ര​ക്ക​ര, ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി, എം. ​മെ​ഹ​ബൂ​ബ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ഡ്വ. പി.​ടി.​എ റ​ഹീം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലീ​ൽ പു​ന​ലൂ​ർ സ്വാ​ഗ​ത​വും ​ൈമ​ല​ക്കാ​ട്​ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newsSachidanadan
News Summary - sachidanadhan on madani issue-Kerala news
Next Story