Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിപ്പോർട്ടർ...

റിപ്പോർട്ടർ ടി.വിക്കെതിരെ ഹരജിയുമായി സാബു എം. ജേക്കബ്

text_fields
bookmark_border
റിപ്പോർട്ടർ ടി.വിക്കെതിരെ ഹരജിയുമായി സാബു എം. ജേക്കബ്
cancel

കൊച്ചി: റിപ്പോർട്ടർ ടി.വിക്കെതിരെ കിറ്റെക്സ് എം.ഡിയും ട്വന്‍റി - 20 ചെയർമാനുമായ സാബു എം. ജേക്കബ് ഹൈകോടതിയിൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ബ്രോഡ്കാസ്റ്റ് ലൈസൻസില്ലാതെ ‘റിപ്പോർട്ടർ ടി.വി’ എന്ന സാറ്റലൈറ്റ് ചാനൽ നടത്തുന്നു എന്നാരോപിച്ചാണ് ഹരജി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ജെ. ജോസ്, മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ തുടങ്ങിയവരാണ് എതിർകക്ഷികൾ. സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ ചട്ടങ്ങൾ ലംഘിച്ച് ചാനലിന്റെ ഉടമസ്ഥതയും പ്രവർത്തനവും അനധികൃതമായി നടത്തുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reporter TVpetitionSabu M. JacobKerala News
News Summary - Sabu M. Jacob files a petition against Reporter TV
Next Story