Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരീനാഥന്റെ അറസ്റ്റ്:...

ശബരീനാഥന്റെ അറസ്റ്റ്: കോടതിയിൽ നടന്നത് ഇങ്ങനെ...

text_fields
bookmark_border
ശബരീനാഥന്റെ അറസ്റ്റ്: കോടതിയിൽ നടന്നത് ഇങ്ങനെ...
cancel
Listen to this Article

വി​മാ​ന​യാ​ത്ര​ക്കി​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ മു​ൻ എം.​എ​ൽ.​എ കെ.എസ് ശബരീനാഥനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. 'വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ മാസ്റ്റർ ബ്രെയിൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷൻ കൂടിയായ ശബരീനാഥൻ ആണ്. വിമാനത്തിലെ നാടകങ്ങളുടെയെല്ലാം തുടക്കം അദ്ദേഹത്തിന്റെ സന്ദേശമാണ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത്. ഗൂഢാലോചന കേസാണ് ചുമത്തിയിട്ടുള്ളത്. അതിന് കൃത്യമായ തെളിവുണ്ട്' -പ്രോസിക്യൂഷൻ വാദിച്ചു.

വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ് ചെയ്തത്. ഇ​തി​ന്‍റെ വാ​ട്സ്ആ​പ് സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സ്ക്രീൻ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉ​​​ണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, തെളിവുകൾ ശേഖരിക്കാൻ ഫോൺ പരിശോധി​ക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

എന്നാൽ, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമി​​ല്ലെന്നും ​കോടതി ആവശ്യപ്പെട്ടാൽ ഫോൺ മൂന്നു മിനിറ്റിനകം ഹാജരാക്കാമെന്നും ശബരീനാഥന്റെ അഭിഭാഷകൻ അറിയിച്ചു. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത സമയത്ത് ഒരുതവണ പോലും ഫോൺ ആവശ്യപ്പെട്ടില്ലെന്നും ഇത് പരിശോധിക്കാൻ ​കസ്റ്റഡിയിൽ വേണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചപ്പോൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ നൽകിയില്ലെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി.

വധശ്രമം അടക്കമുള്ള കേസുകൾ ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ അബ്ദുൽ ഹക്കീം ആവശ്യ​പ്പെട്ടു. എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് ശബരിയുടെ അഭിഭാഷകൻ മൃദുൽ മാത്യു ജോൺ ആരോപിച്ചു. വാദം പൂർത്തിയായി രണ്ടര മണിക്കൂറിന് ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചുള്ള വിധി പുറത്തുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court proceedingsarrestKS Sabarinadhan
News Summary - Sabrinathan's arrest: Here's what happened in the court...
Next Story