പമ്പവിളക്കും പമ്പസദ്യയും ഇന്ന്
text_fieldsശബരിമല: മകരവിളക്കിനോടനുബന്ധിച്ച പമ്പവിളക്കും പമ്പസദ്യയും ഞായറാഴ്ച നടക്കും. എരുമേലി പേട്ടതുള്ളിയെത്തുന്ന ഭക്തർ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്കിലും പങ്കെ ടുത്ത ശേഷമാണ് മകരജ്യോതി ദർശനത്തിനായി മല ചവിട്ടുന്നത്.
ശനിയാഴ്ച വൈകീട്ട് പമ്പ മണപ്പുറത്ത് പമ്പസദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. ഉച്ചക്ക് പമ്പ മണപ്പുറത്ത് ഒന്നിച്ചിരുന്നാണ് സദ്യ കഴിക്കുക. വൈകീട്ട് ആേറാടെ പമ്പവിളക്കിനുള്ള ഒരുക്കം ആരംഭിക്കും. മുളകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി അതിൽ മൺചിരാതുകൾ കത്തിച്ചശേഷം പമ്പനദിയിലൂടെ ഒഴുക്കിവിടും.
ശനിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം മകരവിളക്കിന് മുന്നോടിയായ ശുദ്ധിക്രിയകൾക്ക് തുടക്കമായി. തിങ്കളാഴ്ച വൈകീട്ട് 6.45ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇൗ സമയത്താണ് മകരജ്യോതി തെളിയുക. രാത്രി 7.52ന് മകരസംക്രമപൂജയും തുടർന്ന് മകരസംക്രമാഭിഷേകവും നടക്കും. ഇക്കുറി തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരസംക്രമ പൂജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
