ശബരിമല അക്രമം: കൂടുതൽ പേർക്കെതിരെ നിയമനടപടിക്ക് െപാലീസ്
text_fieldsകോട്ടയം: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ പൊലീസ് തീരുമാനം. സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിയും ആർ.എസ്.എസും വിവിധ ഘട്ടങ്ങളിലായി നടത്തിയ സമരങ്ങളിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട മുഴുവൻ പേർക്കെതിരെയും കേസുമായി മുന്നോട്ടുപോകാനാണ് നിർദേശം.
കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രത്യേക കേസും ഉണ്ടാവും. കോടികളുടെ നഷ്ടമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. പിടിക്കപ്പെട്ടവരിൽനിന്നുതന്നെ ഇതിെൻറ നഷ്ടം ഇൗടാക്കാനുള്ള നടപടിയും ഉണ്ടാകും.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മുഴുവൻ കേസുകളും ഇതിനായി പരിശോധിക്കും. ജില്ല-സംസ്ഥാന സ്പെഷൽ ബ്രാഞ്ചുകളോടും കേസുകളുടെ വിശദാംശം തേടിയിട്ടുണ്ട്. എല്ലാകേസുകളും പരിശോധിച്ച് കോടതിയിൽ കുറ്റപത്രം നൽകും. അതിനിടെ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കള്ക്കെതിരെ കൂടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസുകളുടെ വിശദാംശം പരിശോധിച്ച ശേഷം അതിനനുസൃതമായി കുറ്റപത്രം തയാറാക്കും. ജാമ്യമില്ല വകുപ്പ് പ്രകാരവും കൂടുതൽ കേസുകളുണ്ടാവും. നിലക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളിൽ കടുത്ത നടപടിയാകും ഉണ്ടാകുക. സന്നിധാനത്തെ സംഭവങ്ങളിൽ പിടിക്കപ്പെട്ടവരുടെ മുൻകാല ചരിത്രംകൂടി വിലയിരുത്തിയാവും കേെസടുക്കുകയെന്നാണ് വിവരം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരായ കേസിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ, െഎ.ജിമാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, എസ്.പിമാരായ ഹരിശങ്കർ, യതീഷ് ചന്ദ്ര എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നടത്തിയവർക്കെതിരെ പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കാനും നീക്കമുണ്ട്. ജാതി അധിക്ഷേപം, ഭീഷണി എന്നിവ തുടരുന്ന സാഹചര്യത്തിലാണിത്. ഇതിന് സർക്കാറും അനുമതി നൽകി.
വ്യക്തികൾ, സംഘടനകൾ എന്നിവർക്കെതിരെയാവും നടപടി. വിദേശത്തുള്ള ചിലരും ഇതിൽ ഉൾപ്പെടും. ഉദ്യോഗസ്ഥർക്കെതിരെ തുടരുന്ന അധിക്ഷേപങ്ങളെ ഗൗരവമായി കാണണമെന്ന് െഎ.പി.എസ് അസോസിയേഷനും സർക്കാറിനോട് ആവശ്യെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
