Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ കുട്ടികളെ കവചമായി ഉപയോഗിച്ചുവെന്ന്​ ബാലാവകാശ കമീഷൻ

text_fields
bookmark_border
ശബരിമലയിൽ കുട്ടികളെ കവചമായി ഉപയോഗിച്ചുവെന്ന്​ ബാലാവകാശ കമീഷൻ
cancel

ശബരിമല: ശബരിമലയിൽ യുവതീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിച്ചുവെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. ഇത് ബാലാവകാശ നിയമത്തി​​​െൻറ ലംഘനമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന്​ ഡി.ജി.പിക്ക്​ നിർദേശം നൽകിയെന്നും ബാലവകാശ കമീഷൻ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു.

കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും കമീഷന്‍ നിർദേശിച്ച​ു. സമരത്തിന്​ കുട്ടികളെ മുന്നില്‍ നിര്‍ത്തി കവചമാക്കി ഉപയോഗിക്കാന്‍ പാടില്ല. ജുവനൈല്‍ ജസ്റ്റിസ്ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും കസ്റ്റഡിയിൽ എടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ബാലാവകാശ കമീഷൻ, വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന പൊലീസാണെന്നും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabrimala -Kerala news
Next Story