Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനത്ത് 52കാരിയെ...

സന്നിധാനത്ത് 52കാരിയെ തടഞ്ഞ കേസ്: രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
സന്നിധാനത്ത് 52കാരിയെ തടഞ്ഞ കേസ്: രണ്ട്​ പേർ അറസ്​റ്റിൽ
cancel

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ രണ്ട്​ പേരെ പൊലീസ്​ അറസ്​റ്റുചെയ്​തു. പത്തനംതിട്ട അടൂർ സ്വദേശി കൃഷണപ്രസാദ്, കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ്​ 50 പേരുടെ ഫോട്ടോകൾ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം​ തയാറാക്കിയിരുന്നു. ഇതി​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ അറസ്​റ്റ്​. കൂടുതൽ പേരുടെ വിവരങ്ങള്‍ പൊലീസ്​ ശേഖരിച്ച്​ വരികയാണ്.

ചിത്തിര ആട്ടവിശേഷസമയത്ത്​ മക​​​​െൻറ കുഞ്ഞിന്​ ചോറൂണിനായി സന്നിധാനത്ത് എത്തിയ തൃശൂർ വടക്കൂട്ട്​ രവിയുടെ ഭാര്യ ലളിത ബന്ധുക്കൾക്കൊപ്പം എത്തിയത്​. കെട്ട്​ നിറക്കാതെ ദർശനത്തിനായുള്ള വഴിയിലൂടെ നീങ്ങിയ ഇവർക്കെതിരെ കൈയേറ്റശ്രമം ഉണ്ടാവുകയായിരുന്നു.

ദർശനത്തിനെത്തിയ​ സ്ത്രീക്ക് 50 വയസിൽ താഴെയാണ് പ്രായം എന്നാരോപിച്ചാണ് ഇരുനൂറോളം പേർ ചേർന്ന്​ ഇവരെ തടഞ്ഞത്. അക്രമികൾ ഇവരെ മർദിക്കുകയും ചെയ്​തിരുന്നുവെന്ന്​ ഭർത്താവ്​ ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക്​ നേരെയും അക്രമമുണ്ടായി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsSabrimala issue
News Summary - Sabrimala issue- Two arrested - Kerala news
Next Story