Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഇൗശ്വറി​െൻറ...

രാഹുൽ ഇൗശ്വറി​െൻറ വെളിപ്പെടുത്തലിൽ പുറത്തായത്​ ഗൂഢാലോചന -മന്ത്രി കടകംപള്ളി

text_fields
bookmark_border
രാഹുൽ ഇൗശ്വറി​െൻറ വെളിപ്പെടുത്തലിൽ പുറത്തായത്​ ഗൂഢാലോചന -മന്ത്രി കടകംപള്ളി
cancel

കൊച്ചി: സന്നിധാനത്ത്​ രക്​തം വീഴ്​ത്തി അശുദ്ധമാക്കാനും അതുവഴി മൂന്നുദിവസം ക്ഷേത്രം അടപ്പിക്കാനുമുള്ള പദ് ധതിയുമായി ഇരുപതംഗ സംഘത്തെ നിയോഗിച്ചിരുന്നെന്ന രാഹുൽ ഇൗശ്വറി​​​െൻറ വെളിപ്പെടുത്തലിലൂടെ ശബരിമലയിൽ കലാപമുണ്ടാക്കാൻ നടന്ന ഗൂഢാലോചനയാണ്​ പുറത്തുവരുന്നതെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രാഹുലും കൂട്ടരും നടത്തിയത്​ രാജ്യത്തോടും ഭക്​തരോടുമുള്ള ​ദ്രോഹമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ശബരിമലയെ കളങ്ക​പ്പെടുത്താനുള്ള ചിലരുടെ ശ്രമമാണ്​ പൊലീസി​​​െൻറ സമയയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടത്​. രാഹുൽ ഇൗശ്വർ ഇതിന്​ തയാറാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന്​ അറിയാൻ ജനങ്ങൾക്ക്​ അവകാശമുണ്ട്​. വലിയൊരു ഗൂഢാലോചനക്കാണ്​ താൻ നേതൃത്വം നൽകിയതെന്ന്​ രാഹുൽ ഇൗശ്വർതന്നെ ​വെളിപ്പെടുത്തിയിരിക്കുകയാണ്​. ഗൂഢാലോചനയുടെ ഒരംശം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ശബരിമലയിൽ ചിലർ കലാപത്തിന്​ പദ്ധതിയിട്ടിരുന്നു എന്ന സംശയത്തെ ശരിവെക്കുന്നതാണ്​ ഇത്​.

രാഹുലിനെപ്പോലെ മനോവൈകൃതമുള്ളവരുടെ പ്രവർത്തനങ്ങൾക്ക്​ അനുകൂല സാഹചര്യം സൃഷ്​ടിച്ചുകൊടുക്കാനാവില്ല. നാമജപയാത്ര നടത്തുന്ന ശുദ്ധമനസ്​കർ ഇത്തരക്കാരുടെ കുടിലതന്ത്രങ്ങളെക്കുറിച്ച്​ ചിന്തിക്കണം. കാര്യങ്ങൾ മനസ്സിലാക്കാതെയാണ്​ കോടതിവിധിക്കെതിരെ പ്രതിഷേധിക്കുന്നത്​. പ്രശ്​നങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കും. സന്നിധാനത്ത്​ എത്തുന്നവർ അവിടെ കൂടുതൽ സമയം ചെലവഴിക്കുന്നത്​ മറ്റ്​ ഭക്​തർക്ക്​ ബുദ്ധിമുട്ടാകുമെന്നതിനാലാണ്​ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranrahul eswar
News Summary - Sabrimala- action aginst Rahul Eswar -Kerala news
Next Story