സാബിത്ത് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
text_fieldsകാസര്‍കോട്: പ്രമാദമായ ചൂരി മീപ്പുഗിരിയിലെ സാബിത്ത് (19) വധക്കേസില്‍ മുഴുവന്‍ പ്രതിക ളെയും കോടതി വെറുതെവിട്ടു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ജില്ല പ്രിന്‍സിപ്പല്‍ സെ ഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ തെളിവുകളുടെ അഭാവത്തില്‍ സംശയത്തിെൻറ ആനുകൂല്യം നല്കി പ്രതികളെ വെറുതെവിട്ടത്.
നേരേത്ത ആറുതവണ കേസിെൻറ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരുന്നു.
ജെ.പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍. വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍കുമാര്‍ എന്ന സച്ചിന് (22), കേളുഗുഡ്ഡെയിലെ ബി.കെ. പവന്‍കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന് (28), ആര്. വിജേഷ് (23) എന്നിവരെയാണ് വിട്ടയച്ചത്.
2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുള്ളിപ്പാടി ജെ.പി കോളനി പരിസരത്ത് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി സാബിത്തിനെ ഏഴംഗസംഘം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന് നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
